TRENDING:

സംസ്ഥാനത്ത് പകർച്ചപ്പനി കുതിച്ച് ഉയരുന്നു; പ്രതിദിന പനിബാധിതരുടെ എണ്ണം 15,000ലേക്ക്

Last Updated:

തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഇന്നലെ ആയിരത്തിൽ അധികം പേർ പനി ബാധിച്ച് ചികിത്സ തേടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി കുതിച്ച് ഉയരുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 15000ലേക്ക് ഉയരുന്നു. ഇന്നലെ 15493 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്തുമാത്രം ഇന്നലെ 2804 പേർക്ക് പനി ബാധിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഇന്നലെ ആയിരത്തിൽ അധികം പേർ പനി ബാധിച്ച് ചികിത്സ തേടി. ഇന്നലെ സംസ്ഥാനത്ത് 55 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 262 പേർ ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തി. 3 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ, 8 പേർക്ക് എലിപ്പനി ലക്ഷണങ്ങൾ കണ്ടെത്തി.

Also Read-Kerala Weather Update Today: കേരളത്തിൽ മഴ കനക്കും; ഇടുക്കിയിൽ ഓറഞ്ച്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

advertisement

ഡെങ്കിപ്പനി ശ്രദ്ധിക്കേണ്ടവ

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പഴങ്ങൾ കഴിക്കാനും പഴച്ചാറുകൾ കുടിക്കാനും ശ്രദ്ധിക്കണം. പ്ലേറ്റ്ലെറ്റുകൾ താഴ്ന്ന പോകാതെ ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. രോഗം ബാധിച്ചവരെ കൊതുക് വലയ്‌ക്കുള്ളിൽ കിടത്തുക, കൊതുക് നശീകരണം ഉറപ്പാക്കുക, വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക എന്നിവയാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ.

advertisement

ലക്ഷണങ്ങൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഡെങ്കിപ്പനി വൈറസ് ശരീരത്തിനുള്ളിൽ കയറിയാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് പ്രകടമാകുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ അതി തീവ്രമായ പനി, കടുത്ത തലവേദന, കണ്ണ് വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദി എന്നിങ്ങനെയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് പകർച്ചപ്പനി കുതിച്ച് ഉയരുന്നു; പ്രതിദിന പനിബാധിതരുടെ എണ്ണം 15,000ലേക്ക്
Open in App
Home
Video
Impact Shorts
Web Stories