TRENDING:

സിനിമയല്ലിത്! ഗുരുവായൂരമ്പല നടയിൽ റെക്കോഡ് തകർക്കും; സെപ്തംബർ 8ന് 328 വിവാഹങ്ങൾ

Last Updated:

മുൻപ് 227 വിവാഹങ്ങൾ നടന്നതായിരുന്നു റെക്കോഡ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുവായുർ അമ്പല നട സെപ്തംബർ 8ന് മറ്റൊരു റെക്കോഡിന് സാക്ഷ്യം വഹിക്കും.  പറഞ്ഞു വരുന്നത് സിനിമയുടെ കാര്യമല്ല. ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന വിവാഹങ്ങളെക്കുറിച്ചാണ്. സെപ്തംബർ 8 ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ 328 വിവാഹങ്ങൾക്കാണ് ശീട്ടായത്. വിവാഹങ്ങളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാനാണ് സാദ്ധ്യത. ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങളുടെ എണ്ണത്തിൽ ഇത് റെക്കോഡാണ്. മുൻപ് 227 വിവാഹങ്ങൾ നടന്നതായിരുന്നു റെക്കോഡ്. ക്ഷേത്രത്തിന് മുന്നിലുള്ള 4 കല്യാണ മണ്ഡപങ്ങളാണ് വിവാഹങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.തിരക്കുള്ളപ്പോൾ ഉപയോഗിക്കാൻ ഒരു കല്യാണ മണ്ഡപം കൂടിയുണ്ട്.വിവാഹങ്ങൾ കൃത്യമായ ആസൂത്രണത്തോടെ നടത്താനായില്ലെങ്കിൽ ക്ഷേത്രത്തിൽ വലിയ തിരക്കു വരാനുള്ള സാദ്ധ്യതയുണ്ട്. ഇത് വിവാഹങ്ങൾക്കെത്തുന്നവരെയും ഭക്തരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കാനും സാധ്യതയുണ്ട്. പാർക്കിംഗിനും മറ്റുമായി കൂടുതൽ സ്ഥവും സുരക്ഷയ്ക്കായി കൂടുതൽ പൊലീസിനെയും വേണ്ടിവരും. സെപ്തംബർ 4,5 തീയതികളിലും വിവാഹങ്ങളുടെ എണ്ണം 100 കടന്നിട്ടുണ്ട്.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിനിമയല്ലിത്! ഗുരുവായൂരമ്പല നടയിൽ റെക്കോഡ് തകർക്കും; സെപ്തംബർ 8ന് 328 വിവാഹങ്ങൾ
Open in App
Home
Video
Impact Shorts
Web Stories