സജിത കുടുംബശ്രീയ്ക്കായി പോയ സമയത്താണ് അപകടം നടന്നത്. സഹോദരനെ ഏൽപ്പിച്ചശേഷമാണ് സജിത കുടുംബശ്രീയക്കായി പോയത്. ഇതിനിടെ കുട്ടിയുടെ സഹോദരന്‍റെ ശ്രദ്ധ മാറിയപ്പോൾ കുട്ടി കടൽത്തീരത്തേക്ക് പോയി അപകടത്തിൽ പ്പെടുകയായിരുന്നുവെന്നും പൂവാർ കോസ്റ്റൽ പൊലീസ് പറഞ്ഞു.
Also Read-പാടത്ത് ചെളി കാരണം കൊയ്ത് നടത്താൻ കഴിഞ്ഞില്ല; പാലക്കാട് നെൽകർഷകൻ ജീവനൊടുക്കി
സഹോദരന്റെ കരച്ചിൽ കേട്ട് ഒടിയെത്തിയവര്‍ കുട്ടിയെ കരയ്ക്കടുപ്പിച്ച് കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് 4 മണിയോടെ പുതിയതുറയിൽ സെന്‍റ് നിക്കോളസ് ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്തു.
advertisement
