പാടത്ത് ചെളി കാരണം കൊയ്ത് നടത്താൻ കഴിഞ്ഞില്ല; പാലക്കാട് നെൽകർഷകൻ ജീവനൊടുക്കി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പാട്ടത്തിനെടുത്ത പത്തേക്കർ സ്ഥലത്ത് നെൽകൃഷി ചെയ്തിരുന്നു. വിളവെടുക്കാൻ പാകമായിട്ടും ചെളി കാരണം പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിഞ്ഞിരുന്നില്ല.
പാലക്കാട്: ചിറ്റൂരിൽ നെൽ കർഷകൻ ആത്മഹത്യ ചെയ്തു. ചിറ്റൂർ കറുകമണി സ്വദേശി മുരളീധരൻ ആണ് തൂങ്ങി മരിച്ചത്. പാടത്ത് ചെളിയുള്ളത് കാരണം കൊയ്ത് നടത്താൻ കഴിയാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് മുരളീധരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പാട്ടത്തിനെടുത്ത പത്തേക്കർ സ്ഥലത്ത് നെൽകൃഷി ചെയ്തിരുന്നു. വിളവെടുക്കാൻ പാകമായിട്ടും ചെളി കാരണം പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിഞ്ഞിരുന്നില്ല. ഭാരം കുറഞ്ഞ കൊയ്ത്ത് യന്ത്രമല്ലെങ്കിൽ ചെളിയിൽ പൂണ്ട് പോകുമെന്നതായിരുന്നു കാരണം. ഭാരം കുറഞ്ഞ കൊയ്ത്ത് യന്ത്രത്തിനായി നിരവധി ശ്രമങ്ങൾ നടത്തിയിട്ടും കിട്ടാതെ വന്നതോടെ കടുത്ത നിരാശയിലായിരുന്നു മുരളീധരനെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് ബന്ധുക്കൾ പറയുന്നത്.
advertisement
മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ മൂലം പലയിടത്തും കൊയ്ത് പ്രതിസന്ധിയിലാണ്. കൊയ്ത് യന്ത്രം ഇറക്കാൻ കഴിയാത്തത് തന്നെയാണ് പ്രശ്നം. കൊയ്ത് നടന്നില്ലെങ്കിൽ കർഷകർ കടക്കെണിയിലാകും. മുരളീധരൻ്റ ആത്മഹത്യയറിഞ്ഞ് ഞെട്ടലിലാണ് ബന്ധുക്കളും നെൽകർഷകരും.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2022 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാടത്ത് ചെളി കാരണം കൊയ്ത് നടത്താൻ കഴിഞ്ഞില്ല; പാലക്കാട് നെൽകർഷകൻ ജീവനൊടുക്കി