TRENDING:

ഇടുക്കി പൂപ്പാറ അപകടത്തിൽ ഒരു മരണം കൂടി; മരിച്ചവരുടെ എണ്ണം അഞ്ചായി

Last Updated:

തമിഴ്‌നാട് തിരുനല്‍വേലിയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: പൂപ്പാറയ്ക്ക് സമീപം തോണ്ടിമലയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജാനകി (55) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
advertisement

കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉണ്ടായ അപകടത്തിൽ നാലുപേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമായിരുന്നു. ഇതിൽ ഒരാളായിരുന്നു ജാനകി. അപകടത്തിൽ തിരുനെല്‍വേലി സ്വദേശികളായ പെരുമാൾ, വള്ളിയമ്മ, സുശീന്ദ്രൻ, സുധ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെട്ടവരെ രാജകുമാരിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിരുന്നു.

തമിഴ്‌നാട് തിരുനല്‍വേലിയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. ന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബോഡിമെട്ടിനും പൂപ്പാറയ്ക്കും ഇടയിൽ തോണ്ടിമലയിൽ, കൊടും വളവിൽ നിയന്ത്രണം നഷ്‌ടമായ വാഹനം കൊക്കയിലേക്ക് പതിയ്ക്കുകയായിരുന്നു.

advertisement

റോഡിന്റെ താഴ്ഭാഗത്തുള്ള ഏലത്തോട്ടത്തിലേയ്ക് കുത്തനെ മറിഞ്ഞ അവസ്ഥയിലായിരുന്നു വാഹനം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കി പൂപ്പാറ അപകടത്തിൽ ഒരു മരണം കൂടി; മരിച്ചവരുടെ എണ്ണം അഞ്ചായി
Open in App
Home
Video
Impact Shorts
Web Stories