TRENDING:

പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരാഴ്ച്ചക്കിടെ ജില്ലയിൽ 4 പനി മരണം

Last Updated:

കൊടുമണ്ണില്‍ വ്യാഴാഴ്ച മരിച്ച മണി(57)യുടേതും എലിപ്പനി മരണം ആണെന്ന് സ്ഥിരീകരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ടയില്‍ രണ്ട് എലിപ്പനി മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമണ്‍ചിറ സ്വദേശി സുജാത(50) ആണ് ഇന്ന് മരിച്ചത്. പനി ബാധിച്ച് മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊടുമണ്ണില്‍ വ്യാഴാഴ്ച മരിച്ച മണി(57)യുടേതും എലിപ്പനി മരണം ആണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ അടൂര്‍ പെരിങ്ങനാട് സ്വദേശി രാജനും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഒരാഴ്ച്ചയ്ക്കിടെ ഒരു വയസുകാരി ഉള്‍പ്പടെ നാലു പേരാണ് പത്തനംതിട്ട ജില്ലയില്‍ പനി ബാധിച്ച് മരിച്ചത്.
advertisement

സംസ്ഥാനത്ത് മഴക്കാലമെത്തിയതോടെ പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വൈറല്‍ പനിക്കു പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നുണ്ട്.കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ജില്ലയിൽ 10 പേർക്ക് എലിപ്പനിയും 80 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിൽ അരലക്ഷത്തിലധികം പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്.  കഴിഞ്ഞ ഒരാഴ്ചക്കിടെ 5,212 പേർക്ക് ജില്ലയിൽ വൈറൽ പനി പിടിപെട്ടു.

Also read-എന്താണ് എലിപ്പനി; പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെ?

പകര്‍ച്ചപ്പനിക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

advertisement

ജാഗ്രതാ നിർദേശങ്ങൾ

  • 1.കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണം
  • 2.വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം
  • 3.അലക്ഷ്യമായി വലിച്ചെറിയുന്ന പ്‌ളാസ്‌റ്റിക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം.
  • 4.വീടിനകത്തെ ചെടികൾ വെക്കുന്ന ട്രേ കൊതുകിന്റെ ഉറവിടം ആവാറുണ്ട്.
  • 5.അതിനാൽ ചെടി ചട്ടികളിലേയും ഫ്രിഡ്‌ജിലേയും ട്രേയിലെ വെള്ളം ആഴ്‌ച തോറും മാറ്റണം.
  • 6.നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌ഥലങ്ങൾ, ആശുപത്രികൾ, ഹോസ്‌റ്റലുകൾ കൃത്യമായി ശുചീകരിക്കണം.
  • advertisement

  • 7.അതിഥി തൊഴിലാളികളുടെ താമസ സ്‌ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.
  • 8.പനി ബാധിച്ചാൽ സ്വയം ചികിൽസ പാടില്ല.
  • 9.നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം.
  • 10.പനി ബാധിച്ചാൽ മറ്റു പകർച്ചപ്പനികൾ അല്ലെന്ന് ഉറപ്പ് വരുത്തണം
  • മികച്ച വീഡിയോകൾ

    എല്ലാം കാണുക
    ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
    എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരാഴ്ച്ചക്കിടെ ജില്ലയിൽ 4 പനി മരണം
Open in App
Home
Video
Impact Shorts
Web Stories