TRENDING:

കരുവന്നൂരിൽ വായ്പ തിരിച്ച് പിടിക്കാൻ നടപടി പ്രഖ്യാപിച്ചു; ഒറ്റത്തവണ തീർപ്പാക്കൽ

Last Updated:

ഒരു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവ് അനുവദിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിൽ വായ്പ തിരിച്ചു പിടിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് വലിയ പലിശ ഇളവ് നൽകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ചന്ദ്രശേഖരന്‍ അറിയിച്ചു. ഒരു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവ് അനുവദിക്കും.
news18
news18
advertisement

Also Read- ‘മൊയ്തീന്റേത് കറുത്തകൈകൾ; സുരേഷ് ഗോപിയുടെ പേരുപറഞ്ഞ് അത് വെളുപ്പിക്കാൻ നോക്കണ്ട’: കെ. സുരേന്ദ്രൻ

 

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഞ്ച് വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പരമാവധി 50 ശതമാനം വരെ പലിശയിളവും നൽകും. മാരകമായ രോഗമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മാതാപിതാക്കൾ മരിച്ച മക്കൾ എന്നിവർക്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് പലിശയില്‍ ഇളവ് അനുവദിക്കും. ഡിസംബര്‍ 30 വരെയാകും പലിശയിളവ് അനുവദിക്കുകയെന്നും ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂരിൽ വായ്പ തിരിച്ച് പിടിക്കാൻ നടപടി പ്രഖ്യാപിച്ചു; ഒറ്റത്തവണ തീർപ്പാക്കൽ
Open in App
Home
Video
Impact Shorts
Web Stories