TRENDING:

ജേക്കബ് തോമസ് പുറത്തു നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസ് സസ്പെൻഷനിലായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ചതിന്റെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ കേന്ദ്രാനുമതിയില്ലാതെ ഇത്തരമൊരു നടപടിയുണ്ടായതിന്റെ പേരിൽ ചോദ്യങ്ങളും ഉയർന്നു.
advertisement

Also Read-PSC ഉത്തരവ് ലഭിച്ച കണ്ടക്ടർമാർ ഇന്നുമുതൽ KSRTC ജോലിയിൽ

പിന്നാലെ സർക്കാർ അനുമതിയില്ലാതെ പുസ്തകം എഴുതിയതിന്  മുൻ വിജിലൻസ് ഡയറക്ടർ വീണ്ടും സസ്പെൻഷനിലായി. സർവീസിലിരിക്കെ പുസ്തകം എഴുതിയതിൽ പെരുമാറ്റചട്ടലംഘനം നടന്നു എന്നാരോപിച്ചായിരുന്നു സസ്പെൻഷൻ.

 KSRTC പറഞ്ഞുവിട്ട ദിനിയക്ക് തൊഴിലുമായി സ്വകാര്യ ബസ് ഓപ്പറേറ്റർ

സസ്പെൻഷൻ ചോദ്യം ചെയ്ത് ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിശദീകരണം തേടിയിട്ടുണ്ട്.

advertisement

അതേസമയം ജേക്കബ് തോമസിന്റെ സസ്പെൻഷൻ നീട്ടണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജേക്കബ് തോമസ് പുറത്തു നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷം