KSRTC പറഞ്ഞുവിട്ട ദിനിയക്ക് തൊഴിലുമായി സ്വകാര്യ ബസ് ഓപ്പറേറ്റർ

Last Updated:
കെഎസ്ആർടിസിയിലെ എംപാനല്‍ ജീവനക്കാരെ ഒഴിവാക്കി പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് വന്നിരിക്കുകയാണ്. ഇതോടെ നാലായിരത്തോളം ജീവനക്കാര്‍ക്കാണ് ഒരു സുപ്രഭാതത്തിൽ‌ തൊഴിൽ നഷ്ടപ്പെട്ടത്. പല ജീവനക്കാരും കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്. ആലപ്പുഴയിലെ ഏറ്റവും മികച്ച കെഎസ്ആർടിസി ജീവനക്കാരിക്കുള്ള അവാർഡ് നേടിയ ദിനിയ അവരിലൊരാളാണ്. പറക്കമുറ്റാത്ത രണ്ട് കു‍ഞ്ഞുങ്ങളുടെ ഭാവി ഇരുളടയുമെന്ന വേദനയോടെയാണ് പതിനൊന്ന് വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ദിനിയ കണ്ണീരോടെ ഡിപ്പോയിൽ നിന്നും മടങ്ങിയത്. ഭർത്താവ് മരിച്ചതോടെ രണ്ടാം ക്ലാസുകാരിയായ മകളും അ‍ഞ്ച് വയസുകാരനായ മകനും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബം പട്ടിണിയാകാതെ കഴിഞ്ഞു പോകുന്നത് ദിനിയയുടെ വരുമാനം കൊണ്ടായിരുന്നു. ഈ വാർത്ത ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്തിരുന്നു. കെഎസ്ആർടിസി കൈയൊഴിഞ്ഞ ദിനിയക്ക് ഇപ്പോൾ പിന്തുണയുമായി എത്തിയിരിക്കുകയാണ് പ്രമുഖ പ്രൈവറ്റ് ബസ് ഓപ്പറേറ്ററായ 'സന ട്രാൻസ്‌പോർട്ട്'. ബസ് പ്രേമികളുടെ കൂട്ടായ്മയായ 'ബസ് കേരള' എന്ന ഗ്രൂപ്പിലാണ് ഇതിനെക്കുറിച്ച് ഔദ്യോഗികമായി പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കെ എസ് ആർ ടി സി യുടെ പല നയങ്ങളും സ്വകാര്യ ബസ് മേഖലയെ തകർക്കാൻ വേണ്ടി മാത്രമായിരുന്നു , അവയിൽ പ്രമുഖ തൊഴിലാളി യൂനിയൻ മഹത്തായ പങ്കും വഹിച്ചിട്ടുണ്ട് . അവർക്ക് അർഹിച്ചതാണ് ഈ കിട്ടിയത് എന്നും ഞങ്ങൾക്കറിയാം. പക്ഷേ പ്രിയ സഹോദരി ദിനിയ …താങ്കൾ നല്ല ഒരു കണ്ടക്ടർ ആയിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളും മനുഷ്യരാണ്. വേദനിക്കുന്നവരുടെ മുന്നിൽ ഞങ്ങളുടെ ശിരസ്സും കുനിയും.
advertisement
പ്രിയ സോദരി, നിങ്ങൾക്ക് മറ്റു ജോലികൾ ഒന്നും ശരിയായില്ലെങ്കിൽ ഞങ്ങൾ ഒരു ജീവിത സാഹചര്യം ഒരുക്കാൻ തയ്യാറാണ്. സന ട്രാൻസ്പോർട്ടിന്റെ ബസ്സുകളിൽ മാന്യമായ രീതിയിൽ ജോലി ചെയ്ത് കുടുംബം പോറ്റാൻ ഒരു അവസരം സന മാനേജ്മെന്റ് വാഗ്ദാനം ചെയ്യുന്നു. താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടതിന്റെ കാരണം ഒന്നു കൊണ്ടു മാത്രമാണ് ഈ വാഗ്ദാനം.
ടേക്ക് ഓവർ നാടകം മൂലം ധാരാളം നഷ്ടം ഞങ്ങൾക്കും ഞങ്ങളെപ്പോലെ മറ്റു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സിനും ഉണ്ടായിട്ടുണ്ട്. സനക്ക് പാലക്കാട്‌ – കോഴിക്കോട്, വഴിക്കടവ് – തൃശൂർ, താമരശ്ശേരി – പെരിന്തൽമണ്ണ റൂട്ടുകളിൽ ഒക്കെ ആയി ഒൻപത് സൂപ്പർ ക്ലാസ്സ്‌ പെർമിറ്റുകൾ ഉണ്ടായിരുന്നു. ടേക്ക് ഓവർ എന്ന വികല നയം കൊണ്ട് ഇന്ന് പലതും ഓടുന്നില്ല. ഇതിനേക്കാൾ കഷ്ടമാണ് മറ്റു പല ബസ് സർവീസുകളുടെയും നഷ്ടക്കണക്ക്. നഷ്ടത്തിന്റെ ആഴം അറിയണമെങ്കിൽ അത് സ്വന്തക്കാർക്ക് വരണം. ഇപ്പോൾ എങ്കിലും ചിലർക്ക് അത് മനസിലാകട്ടെ എന്ന് മാത്രമേ പ്രാർത്ഥനയുള്ളു.
advertisement
ഇനിയും ഞങ്ങൾക്ക് എത്ര കാലം മുന്നോട്ടു പോകാൻ സാധിക്കും എന്നറില്ല. സർക്കാരിന്റെ അവഗണനയും, കെഎസ്ആർടിസിയുടെ വികല നയങ്ങളും ഞങ്ങളെ അത്രമേൽ ബാധിക്കുന്നുണ്ട്. പക്ഷേ ഒന്നുറപ്പുണ്ട്. ചിറകുകൾ അരിഞ്ഞു വീഴ്ത്തപ്പെടും വരെ ആ സഹോദരിയ്ക്ക് താങ്ങായി നില്ക്കാൻ ഞങ്ങൾ ശ്രമിക്കും.
ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആയതോടെ ബസ് ഉടമകളുടെ തീരുമാനത്തെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC പറഞ്ഞുവിട്ട ദിനിയക്ക് തൊഴിലുമായി സ്വകാര്യ ബസ് ഓപ്പറേറ്റർ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement