TRENDING:

ലോൺ തിരിച്ചടവ് മുടങ്ങി; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ആസിഡ് കുടിച്ച് ജീവനൊടുക്കി

Last Updated:

ടയർ കടയിലെ ജീവനക്കാരനായിരുന്നു 21-കാരനായ ആനന്ദ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴിയുള്ള വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു - 21) ആണ് ആസിഡ് കുടിച്ച് മരിച്ചത്. ടയർ കടയിലെ ജീവനക്കാരനായിരുന്നു ആനന്ദ്.
 ജീവനൊടുക്കിയ ആനന്ദ്
ജീവനൊടുക്കിയ ആനന്ദ്
advertisement

ഈ മാസം നാലാം തീയതിയാണ് ആനന്ദിനെ ജോലി ചെയ്യുന്ന കടയുടെ പിൻവശത്തെ ഷെഡിൽ ആസിഡ് കുടിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ലോൺ ആപ്പിൽ നിന്ന് പണമെടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. വായ്പ തിരിച്ചടയ്ക്കാൻ വൈകിയതോടെ ആനന്ദിന്റെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് അപമാനിച്ചു. ഇതിലുണ്ടായ കടുത്ത മനോവിഷമത്തിലാണ് ജീവനൊടുക്കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആര്യനാട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആനന്ദിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി സന്ദേശങ്ങൾ പോലീസ് കണ്ടെത്തിയത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോൺ തിരിച്ചടവ് മുടങ്ങി; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ആസിഡ് കുടിച്ച് ജീവനൊടുക്കി
Open in App
Home
Video
Impact Shorts
Web Stories