സ്ത്രീധന പീഡനുവുമായി ബന്ധപ്പെട്ട പരാതികളും ഈ സംവിധാനം വഴി അറിയിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പരാതികള്‍ aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാവുന്നതാണ്. കൂടാതെ 9497996992 എന്ന മൊബൈല്‍ നമ്പര്‍ ജൂണ്‍ 23 മുതല്‍ നിലവില്‍ വരും. പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊലീസ് മേധാവിയുടെ പൊലീസ് കണ്‍ടട്രോള്‍ റൂമിലും പരാതി നല്‍കാവുന്നതാണ്. ഇതിനായി 9497900999, 9497900286 എന്നീ നമ്പറുകള്‍ ഉപയോഗിക്കാം.
Also Read-കോളേജുകള്‍ തുറക്കും; വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കും; മുഖ്യമന്ത്രി
advertisement
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുന്നതിനായി പത്തനംതിട്ട പൊലീസ് മേധാവി ആര്‍ നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി നിയോഗിച്ചു. 9497999955 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തലുള്ള സ്ത്രീകള്‍ നല്‍കുന്ന പരാതികള്‍ക്കും പ്രഥമ പരിഗണന നല്‍കി പരിഹാരമുണ്ടാക്കണെമെന്ന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
Also Read-Covid 19| സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കോവിഡ്; 141 മരണം; ടിപിആർ നിരക്ക് 9.57
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം മറ്റു സംസ്ഥാനങ്ങളില്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ നമ്മുടെ നാട് അത്തരത്തിലേക്ക് മാറുക എന്നത് സംസ്ഥാനം ആര്‍ജിച്ചിട്ടുള്ള സംസ്‌കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണ. അതിനാല്‍ അത്തരം പരാതികളില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹമെന്നും വിവാഹത്തെ വ്യാപാര കരാറായി തരം താഴ്ത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാമെന്ന ചിന്ത ആണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കി കൊടുക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭാര്യെയ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.