കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് എത്തുന്നവര്‍ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സുകളും ബോര്‍ഡുകളും കണ്ടാല്‍ ആദ്യം ഒന്നു ഞെട്ടും. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അടുത്തത്തടുത്ത് വെച്ചിരിയ്ക്കുന്ന ബോര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം ഒന്നു തന്നെ. ഒരെ പേരും ഒരെ ചിഹ്നവും. രണ്ടു മുന്നണികളുടെയും സ്ഥാനാർഥി അമ്മിണി രാഘവൻ ആണ്. എൽഡിഫ് സ്ഥാനാർഥിയെന്നും യുഡിഫ് സ്ഥാനാർഥിയെന്നും ഫ്ലെക്സ് ബോർഡുകളിൽ കാണാം.
Also Read ഇരുകാലുകളും നഷ്ടപ്പെട്ട 'വീര'ന് ഇനി നടക്കാം; നാട് ചുറ്റാൻ വ്യത്യസ്ഥ വീൽചെയർ നിർമ്മിച്ച് നൽകി ഉടമസ്ഥൻ
advertisement
കഴിഞ്ഞ തവണ ട്വന്റി 20യുടെ സ്ഥാനാര്‍ഥി 440 വോട്ടുകൾ നേടി വിജയിച്ച് വാർഡ് ആണ് കുമ്മനോട്. യുഡിഎഫിന് 328ഉം എൽ ഡി എഫിന് 132ഉം എൻഡിഎക്ക് 98ഉം വോട്ടുകൾ ലഭിച്ചു. എസ് ഡി പി ഐക്ക് 50 വോട്ടുകളും കിട്ടി. ഇത്തവണ ഒരുമിച്ചു നിന്നാലെ ജയ സാധ്യത ഉള്ളെന്ന് അറിഞ്ഞാണ് രണ്ട് മുന്നണികളും ഒരു സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നത്. അമ്മിണി രാഘവന്റെ വിജയമുറപ്പിയ്ക്കാന്‍ പ്രചരണ രംഗത്തും സജീവമായി രണ്ട് മുന്നണികളുടെയും പ്രവര്‍ത്തകരുമുണ്ട്. ഇവര്‍ക്ക് ഒപ്പമാണ് വോട്ട് വീട് കയറിയുള്ള അമ്മിണി രാഘവൻ വോട്ട് അഭ്യര്‍ഥനയും.
മുന്നണികള്‍ കൈകോര്‍ത്തെങ്കിലും വിജയത്തില്‍ കുറഞ്ഞെന്നും കാണുന്നില്ല ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥി ശ്രീഷാ. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൂട്ടുകെട്ടിനെ തുറന്ന് കാണിയ്ക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അഞ്ജു രാജീവ്. ബംഗാളിലടക്കം ഒരു മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നുണ്ടെങ്കിലും തദ്ദേശ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തരമൊരു എല്‍ഡിഎഫ് യുഡിഎഫ് സഖ്യം അപൂര്‍വ്വമാണ്.