ഇരുകാലുകളും നഷ്ടപ്പെട്ട 'വീര'ന് ഇനി നടക്കാം; നാട് ചുറ്റാൻ വ്യത്യസ്ഥ വീൽചെയർ നിർമ്മിച്ച് നൽകി ഉടമസ്ഥൻ
- Published by:user_49
Last Updated:
അപകടത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട ഈ നായക്ക് തുണയായത് മൃഗസ്നേഹികളായ ഒരു അച്ഛനും മകളുമാണ്
ഇരുകാലുകളും നഷ്ടപ്പെട്ട നാലു വയസുകാരൻ വീരന് ഇനി പഴയപോലെ നാട് ചുറ്റി നടക്കാം. അപകടത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട ഈ നായക്ക് തുണയായത് മൃഗസ്നേഹികളായ ഒരു അച്ഛനും മകളുമാണ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.
നായക്ക് നടക്കാൻ ആവശ്യമായ രീതിയിൽ പ്രത്യേകമായ രൂപകൽപന ചെയ്ത വീല്‍ചെയറാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. ഐടി കമ്പനി ജീവനക്കാരിയായ ഗായത്രിയും അച്ഛനുമാണ് ഈ കാരുണ്യ പ്രവർത്തിയിലൂടെ ശ്രദ്ധ നേടിയിരിക്കുന്നത്. കാലുകളില്ലാത്ത വീരയുടെ ദുരവസ്ഥ കണ്ട ഇവർക്ക് തീരെ സഹിക്കാനായില്ല.
വീരയുടെ അവസ്ഥ കണ്ട് സഹിക്കാനാവാതെ ഗായത്രി മെക്കാനിക്കൽ എഞ്ചിനീയറായ അച്ഛനുമായി ചേർന്ന് പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ് വീൽചെയർ. ഒരു നായയെ ദത്തെടുക്കാൻ തീരുമാനിച്ച ഗായത്രി വീരയുടെ അവസ്ഥ കണ്ടതോടെ പിന്നെ ഒന്നും നോക്കിയില്ല. വീട്ടലേക്ക് കൊണ്ടുവന്ന് പരിപാലിക്കാൻ ആരംഭിച്ചു.
advertisement
കൊറോണ കാരണം വീട്ടിൽ നിന്നുള്ള ജോലി വിരസമാവുകയും വീട്ടിലിരിക്കുമ്പോൾ ധാരാളം ഒഴിവ് സമയവും നൽകി. ഇതാണ് ഒരു നായയെ ദത്തെടുക്കാൻ ഗായത്രിയെ പ്രേരിപ്പിച്ചത്. നായക്കായുള്ള തിരച്ചിലിനൊടുവിലാണ് അപകടത്തെത്തുടർന്ന് ഇരുകാലുകളും നഷ്ടമായ വീരയെ ദത്തെടുക്കാൻ ഗായത്രി തീരുമാനിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 29, 2020 5:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇരുകാലുകളും നഷ്ടപ്പെട്ട 'വീര'ന് ഇനി നടക്കാം; നാട് ചുറ്റാൻ വ്യത്യസ്ഥ വീൽചെയർ നിർമ്മിച്ച് നൽകി ഉടമസ്ഥൻ