രാഹുല്‍ ഈശ്വറിന്റെ അറസ്റ്റും 'പ്ലാന്‍ ബി'യും
അമിത് ഷാ എരിതീയില്‍ എണ്ണ ഒഴിക്കുന്നുവെന്ന് വിമര്‍ശിച്ച ഉമ്മന്‍ ചാണ്ടി, ശബരിമല വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും കുറ്റപ്പെടുത്തി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. അത് ചെയ്യാതെ സംസ്ഥാന സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നാണ് ബിജെപി അധ്യക്ഷന്‍ പറയുന്നത്. അതിന് അദ്ദേഹത്തിന്റെ സഹായം വേണ്ട ജനാധിപത്യ മാര്‍ഗത്തിലൂടെ ജനങ്ങള്‍ ചെയ്‌തോളുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍.
പച്ചക്കളളം പ്രസംഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പ് കേരളത്തില്‍ ചെലവാകില്ല : വിഎസ്
advertisement
ശബരിമലയില്‍ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി, എന്നാല്‍ സമാധനപരമായി പ്രതിഷേധിച്ച ഭക്ത ജനങ്ങളെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.