ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 12 വീടുകളുടെ താക്കോൽ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗ’ത്തിന്റെ ഉദ്ഘാടനവും രാഹുൽ നിർവഹിക്കും. ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാൻ ഉമ്മൻ ചാണ്ടി നടപ്പാക്കിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമാണു സ്മൃതിതരംഗം.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഇന്നു രാവിലെ 7നു കുർബാനയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക പ്രാർത്ഥനയും നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും. പൊതുസമ്മേളനത്തിനു തൊട്ടുമുൻപ്, ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ രാഹുൽ പുഷ്പാർച്ചന നടത്തും. ഡിസിസി, മണ്ഡലം, വാർഡ് തലങ്ങളിലും അനുസ്മരണ പരിപാടികൾ ഇന്നു സംസ്ഥാനവ്യാപകമായി നടക്കും. വിവിധ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സന്നദ്ധ സേവന പരിപാടികൾ ഉൾപ്പെടെ നടത്തിയാണ് ദിനം ആചരിക്കുന്നത്.
advertisement