TRENDING:

ഉമ്മൻചാണ്ടി മത്സരിക്കണമെന്ന് മുല്ലപ്പള്ളി; അഭിപ്രായം പറയാനില്ലെന്ന് കുഞ്ഞാലിക്കുട്ടി

Last Updated:

തീരുമാനമെടുക്കേണ്ടത് കോൺഗ്രസെന്ന് പി കെ കുഞ്ഞാലിക്കുട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഏത് മണ്ഡലം വേണമെന്ന് ഉമ്മൻ ചാണ്ടി തീരുമാനിച്ചാൽ മതിയെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. 20 മണ്ഡലങ്ങളിലും സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായെന്നും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement

Also Read- കോട്ടയം: നിഷ ജോസ് മത്സരിക്കില്ലെന്ന് ജോസ് കെ മാണി; സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വത്തെപറ്റി മുസ്‌ലിം ലീഗ് അഭിപ്രായം പറയാനില്ലെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ്. ലീഗിന് പറയാനുള്ള കാര്യങ്ങൾ യു ഡിഎഫ് യോഗത്തിൽ പറയും. മൂന്നാം സീറ്റിനെ കുറിച്ച് ലീഗ് ചർച്ച ചെയ്തിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

advertisement

ലോക്സഭ: ലീഗിന് 3 സീറ്റ് വേണമെന്ന് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ

കോട്ടയത്ത് മത്സരിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും കോൺഗ്രസ് പ്രവർത്തസ സമിതി അംഗം കൂടിയായ ഉമ്മൻചാണ്ടി ഇക്കാര്യം നിഷേധിച്ചിരുന്നു. യുഡിഎഫ് ലോക്സഭാ ചർച്ചകളിലേക്ക് കടന്നിരിക്കുന്നവേളയിൽ ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വം വീണ്ടും ചർച്ചയാവുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻചാണ്ടി മത്സരിക്കണമെന്ന് മുല്ലപ്പള്ളി; അഭിപ്രായം പറയാനില്ലെന്ന് കുഞ്ഞാലിക്കുട്ടി