TRENDING:

Operation Silence | കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കിൽ ചീറിപ്പാഞ്ഞാൽ പിടിവീഴും; ഓപ്പറേഷൻ സൈലൻസ് തുടങ്ങി

Last Updated:

രൂപമാറ്റം വരുത്തിയ സൈലൻസർ ഉപയോഗിക്കുന്നത് തടയാൻ പ്രത്യേക പരിശോധന ഓപറേഷൻ സൈലൻസ് ആരംഭിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ഓപറേഷൻ സൈലൻസ് ആരംഭിച്ചു. ഇരുചക്ര വാഹനങ്ങളിലെ സൈലൻസർ രൂപമാറ്റം പിടിക്കുകയാണ് പ്രധാന ലക്ഷ്യം. ഈ മാസം 18 വരെ അഞ്ച് ദിവസം റോഡുകളിൽ പ്രത്യേക പരിശോധന നടത്തും.  മറ്റ് നിയമ വിരുദ്ധ രൂപമാറ്റങ്ങൾക്കെതിരെയും നടപടി വരും.
Operation_Silence
Operation_Silence
advertisement

ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാൻഡിൽ ബാർ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തൽ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കും. ഇത്തരം വാഹനങ്ങൾക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

ആൾട്രേഷൻ നടത്തുന്നതിന് 5000 രൂപയാണ് പിഴ. കണ്ടെത്തുന്ന വാഹനങ്ങളിലെ അനധികൃത മാറ്റങ്ങൾ വാഹന ഉടമയുടെ/ഡ്രൈവർ സ്വന്തം ചെലവിൽ പരിഹരിക്കണം. പ്രധാനമായി യുവാക്കളാണ് വാഹനത്തിൽ ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന തരത്തിൽ ആൾട്രേഷൻ നടത്തുന്നതെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

advertisement

ഇരുചക്ര വാഹനങ്ങളിലെ സൈലൻസർ ആൾട്ടറേഷൻസ്  റോഡുകളിൽ നിയമാനുസൃതം യാത്രചെയ്യുന്നവർക്കും റോഡിനിരുവശങ്ങളിലായി നിൽക്കുന്നവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പതിവാണ്. പരിസരമലിനീകരണത്തോടൊപ്പം തന്നെ, നിരന്തരം ശല്യവും ആരോഗ്യത്തനു ഭീഷണിയുമായി ക്കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ സൈലൻസറുകൾ മാറ്റുന്നതു മൂലമുണ്ടാകുന്ന ഇതിൽ നിന്നുമുണ്ടാകുന്ന ശബ്ദ മലിനീകരണം ആരോഗ്യത്തിനു കനത്ത വാഹന ഭീഷണിയാണെന്നും മോട്ടോർ വാഹന വകുപ്പ് ഉത്തരവിൽ പറയുന്നു. പരിശോധനയുടെ പിഴ  കണക്കുകൾ 19 ന് തന്നെ സമർപ്പിക്കണമെന്നും  ആർ.ടി.ഒ.മാർക്ക് ട്രാൻസ്പോർട്ട് കമ്മിഷണർ നൽകിയ നിർദേശത്തിൽ പറയുന്നു.

Also Read- വെള്ളം ഉപയോഗിച്ച് ചുമർ കുതിർത്തു; പ്ലേറ്റ് കൊണ്ട് തുരന്നു; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 2 അന്തേവാസികൾ ചാടിപ്പോയി

advertisement

അനധികൃതമായി ടാക്സികളായി സർവീസ് നടത്തുന്ന വാഹനങ്ങളെ പിടികൂടാൻ മോട്ടോർവാഹനവകുപ്പ് കഴിഞ്ഞ ആഴ്ച പരിശോധന ഡ്രൈവ് നടത്തിയിരുന്നു. ടാക്സി സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ഹലോ ടാക്സി എന്ന പേരിലായിരുന്നു  പരിശോധന. സംസ്ഥാനത്ത് എല്ലാ ജില്ലയിലും കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള ടാക്സി ഡ്രൈവർമാരുടെ സംഘടനകൾ കള്ളടാക്സികൾ സർവീസ് നടത്തുന്നതായി പരാതി നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു പരിശോധന. 14 ജില്ലകളിലായി 5 ദിവസത്തെ പരിശോധനയിൽ 18 ലക്ഷത്തിലധികം രൂപ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓപ്പറേഷൻ സൈലൻസ് ആരംഭിച്ചത്.

advertisement

Summary- The Department of Motor Vehicles has launched a special inspection named Operation Silence to prevent noise pollution in vehicles. The main purpose is to capture the silencer design of two-wheelers. Special inspections will be carried out on the roads for five days till the 18th of this month. Action will also be taken against other illegal modifications.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Action will be taken against lighting the headlights, changing the bar on the handle and tampering with the design. Such vehicles will be fined and instructed to do the old step. Failure to do so will result in cancellation of registration.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Operation Silence | കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കിൽ ചീറിപ്പാഞ്ഞാൽ പിടിവീഴും; ഓപ്പറേഷൻ സൈലൻസ് തുടങ്ങി
Open in App
Home
Video
Impact Shorts
Web Stories