അതേസമയം, കേരളത്തിൽ മരണനിരക്ക് 0.35 ശതമാനം ആണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചു. കേരളത്തിലെ മരണനിരക്ക് രാജ്യ ശരാശരിയെക്കാൾ കുറവാണ്. മികച്ച പ്രതിരോധ പ്രവർത്തനമാണ് കേരളത്തിലേതെന്നും വീണ ജോർജ് പറഞ്ഞു. ഇത് ലോകത്തിനു തന്നെ മാതൃകയാണ്. ക്വാറന്റീൻ നടപ്പാക്കുന്നതിൽ കേരളം വിജയിച്ചു. പെട്ടെന്ന് പീക്കിലേക്ക് പോകാതെ പിടിച്ചു നിർത്താൻ കഴിഞ്ഞുവെന്നും അതാണ് മരണനിരക്ക് കുറയാൻ കാരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് 1.16 ശതമാനമാണ് കോവിഡ് മരണനിരക്ക്. എന്നാൽ കേരളത്തിൽ 0.35 ശതമാനം ആണ്. ഇതുവരെ 9009 മരണങ്ങൾ ആണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സാർവത്രിക വാക്സിനാണ് കേരളത്തിന്റെ നയമെന്നും പ്രവാസികളുടെ വാക്സിനേഷൻ പ്രശ്നമായിരുന്നെന്നും അവരേയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ തെറ്റായ വാക്സിൻ നയത്തിനെതിരെ ഫലപ്രദമായ ഇടപെടലിന് സംസ്ഥാനത്തിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
advertisement
Kerala Rain Alert | ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട്
സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്നതായി പ്രതിപക്ഷത്തു നിന്ന് സംസാരിച്ച എം കെ മുനീർ പറഞ്ഞു. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിനെ മറ്റു രീതിയിൽ കാണരുത്. അത് സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനെന്ന് കരുതരുതെന്നും മുനീർ പറഞ്ഞു.
കോവിഡ് ചികിത്സയിലിരുന്നയാൾ മരിച്ചു; ഡോക്ടറെ ക്രൂരമായി മർദിച്ച് ബന്ധുക്കൾ
മരണങ്ങൾ കൂടുതൽ ഏത് വേരിയന്റ് വൈറസ് ബാധിച്ചവരിലാണെന്ന പഠനം നടക്കുന്നുണ്ടോ എന്ന് അറിയണം. മരണകാരണമാകുന്നത് വൈറസിന്റെ ഏതു വകഭേദം എന്ന പഠനം വേണം. ചെറുപ്പക്കാരിലേക്ക് ഇപ്പോൾ വൈറസ് കടന്നു. മൂന്നാം തരംഗമെന്ന ആശങ്കയുണ്ടെന്നും അത് ചെറുപ്പക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തലെന്നും മുനീർ പറഞ്ഞു.
പീഡിയാട്രിക് ഐ സി യുവും വെന്റിലേറ്ററും ഇപ്പോഴേ തയാറാക്കണം. ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണം. ഭരണപക്ഷം പറയുന്ന എന്തും കാര്യവും നടപ്പാക്കാൻ കർമോത്സുകരായി പ്രതിപക്ഷം കൂടെയുണ്ടാകും. കോവാക്സിൻ ഫസ്റ്റ് ഡോസ് എടുത്ത തനിക്ക് രണ്ടാം ഡോസ് എവിടെ കിട്ടുമെന്ന് അറിയില്ല.
വാക്സിനേഷൻ സന്തുലിതമായി വിതരണം ചെയ്യണമെന്നും വാക്സിൻ സൗജന്യമായി കിട്ടേണ്ടതാണേന്നും മുനീർ പറഞ്ഞു.
എത്രയും പെട്ടെന്ന് വാക്സിൻ സൗജന്യമായി ലഭ്യമാക്കാനുള്ള നടപടി വേണം. മരണനിരക്ക് കൃത്യമായി റിപ്പോർട്ട് ചെയ്യണം. കുറച്ചു കാണിക്കരുത്. മരണനിരക്ക് കുറച്ചു കാണിച്ച് കേരളം മുന്നിലാണെന്നു പറയരുത്. സത്യസന്ധമായി കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യണം.
അതേസമയം, ഒന്നര വർഷമായി ആരോഗ്യ പ്രവർത്തകർ തീവ്രശ്രമം നടത്തുന്നെന്നും അതിനെ ഇകഴ്ത്തി കാണിക്കാൻ ദയവു ചെയ്ത് ശ്രമിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കോവിഡിനെ വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയത് സർക്കാരിനെയോ ആരോഗ്യ പ്രവർത്തകരെയോ ഇകഴ്ത്തി കാണിക്കാനല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.

