മാധ്യമ നിയന്ത്രണ സര്‍ക്കുലറിനെ കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് കെ സി ജോസഫ് ആയിരുന്നു. മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്ന മോദിക്കു പഠിക്കുകയാണ് മുഖ്യമന്ത്രിയെന്നും സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിലെ പ്രേരക ശക്തി മുഖ്യമന്ത്രിയാണ്. ബി ജെ പിയുടെ കേരള പതിപ്പായി സി പി എം മാറരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ എംഎൽഎമാരുടെ സത്യാഗ്രഹം നാലാംദിനവും തുടരുന്നു
advertisement
സര്‍ക്കുലര്‍ പുറപ്പെടുവിച്ച ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവ് ലംഘിച്ച് മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയം വരേണ്ടി വന്നു മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ കാണാനെന്ന് പ്രതിപക്ഷ കടക്കു പുറത്ത് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ഔദ്യോഗിക രൂപമാണ് സര്‍ക്കുലറെന്ന് എം കെ മുനീര്‍. മാധ്യമ നിയന്ത്രണമല്ല കൂടുതല്‍ സൗകര്യമൊരുക്കലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ പി ജയരാജന്റെ മറുപടി. ആശങ്കകള്‍ ഉണ്ടെങ്കില്‍ യുക്തമായ ഭേഭഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.