advertisement

പ്രതിപക്ഷ എംഎൽഎമാരുടെ സത്യാഗ്രഹം നാലാംദിനവും തുടരുന്നു

Last Updated:
തിരുവനന്തപുരം: ശബരിമല നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫിലെ മൂന്ന് എം എൽ എമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യാഗ്രഹം നാലാം ദിവസവും തുടരുന്നു. മുൻ മന്ത്രി വി എസ് ശിവകുമാർ, പാറയ്ക്കൽ അബ്ദുളള, എൻ ജയരാജ് എന്നിവരാണ് സത്യഗ്രഹം നടത്തുന്നത്. മന്ത്രി എ.സി. മൊയ്തീൻ അടക്കമുള്ളവർ സത്യഗ്രഹം നടത്തുന്നവരെ സന്ദർശിച്ചു.
അതേസമയം, പ്രതിപക്ഷ എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിരോധനാജ്ഞ പിൻവലിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നും എംഎൽഎമാരുമായി ചർച്ച തുടരുമെന്നും സ്പീക്കർ അറിയിച്ചു.
നിയമസഭയ്ക്ക് മുന്നിൽ സത്യഗ്രഹം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരിന് ആഗ്രഹമുണ്ടെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു. ഈ കാര്യത്തിൽ സർക്കാരിന് പിടിവാശിയില്ല. എംഎൽഎമാർ സമരം അവസാനിപ്പിക്കണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിപക്ഷ എംഎൽഎമാരുടെ സത്യാഗ്രഹം നാലാംദിനവും തുടരുന്നു
Next Article
advertisement
കോഴിക്കോട് 6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ
കോഴിക്കോട് 6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ
  • കോഴിക്കോട് 6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 30 വയസുകാരൻ മാവൂർ പൊലീസ് പിടിയിൽ

  • 2025 ജൂൺ മുതൽ 2026 ജനുവരി വരെ കുട്ടിക്ക് ആവർത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്

  • ചൈൽഡ് ലൈനിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി

View All
advertisement