TRENDING:

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാടിൽ വി ഡി സതീശനെതിരെ കടുത്ത സൈബർ ആക്രമണം; ഒഴിഞ്ഞു നിന്ന് മറ്റു നേതാക്കൾ

Last Updated:

പ്രതിപക്ഷ നേതാവിനെതിരായ ക​ട​ന്നാ​ക്ര​മ​ണം പ​രി​ധി​വി​ട്ടി​ട്ടും കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ൽ അ​ധി​ക​മാ​രും പ്ര​തി​രോ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടി​ല്ല. നേതാക്കൾക്കിടയിൽ‌ നിന്ന് പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​കാ​ത്ത​തി​ൽ വി ​ഡി സ​തീ​ശ​ന്​ ഒ​പ്പ​മു​ള്ള​വ​ർ​ക്കും അ​സം​തൃ​പ്തി​യു​ണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തി​രു​വ​ന​ന്ത​പു​രം: ലൈംഗിക ആരോപണങ്ങളിൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഉറച്ച നിലപാട് സ്വീകരിച്ചതിന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് വി ഡി സ​തീ​ശ​നെ​തി​രെ രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം. ​സതീശന്റെ ഫേ​സ്​​ബുക്ക്​ പോ​സ്റ്റു​ക​ൾ​ക്ക് താ​ഴെ​യാ​ണ്​ വി​മ​ർ​ശ​ന​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും അസഭ്യവർഷങ്ങളും നി​റ​യു​ന്ന​ത്. ഇതില്‍ പ​ല​തും കോ​ൺ​ഗ്ര​സ്​ അനുകൂല സൈ​ബ​ർ ഹാ​ൻ​ഡി​ലു​ക​ളി​ൽ​ നി​ന്നാ​ണെന്നതാണ് ശ്രദ്ധേയം. രാഹുലിന് സോഷ്യൽ മീഡിയയിൽ പ്രതിരോധം തീർക്കുന്ന ഹാൻഡിലുകൾ തന്നെയാണ് സതീശനെതിരായ സൈബർ ആക്രമണത്തിന് പിന്നിലും. മുഖ്യമന്ത്രിക്കൊപ്പമുള്ള ഓണസദ്യ ആയുധമാക്കി സതീശന്‍റെ സമൂഹമാധ്യമ പോസ്റ്റുകളിലാകെ അസഭ്യവർഷമാണ്.
മുഖ്യമന്ത്രിക്കൊപ്പമുള്ള ഓണസദ്യ ആയുധമാക്കി സതീശന്‍റെ സമൂഹമാധ്യമ പോസ്റ്റുകളിലാകെ അസഭ്യവർഷമാണ്
മുഖ്യമന്ത്രിക്കൊപ്പമുള്ള ഓണസദ്യ ആയുധമാക്കി സതീശന്‍റെ സമൂഹമാധ്യമ പോസ്റ്റുകളിലാകെ അസഭ്യവർഷമാണ്
advertisement

റീ​ൽ​സി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മ​ല്ല ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ ജീ​വി​ക്കു​ന്ന​തെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം സ​തീ​ശ​ൻ തു​റ​ന്ന​ടി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ മൂ​ർ​ച്ച കൂ​ടി​യ​ത്.​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ് സുജിത്തിനെതിരായ പൊ​ലീ​സ്​ മ​ർ​ദ​ന​ത്തി​ന്‍റെ സിസി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന ദി​വ​സം മു​ഖ്യ​മ​​ന്ത്രി​യു​ടെ ഓ​ണ​വി​രു​ന്നി​ൽ വി ഡി സ​തീ​ശ​ൻ പ​​​​ങ്കെ​ടു​ത്തു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ആ​ക്ഷേ​പ​ങ്ങ​ൾ അ​ധി​ക​വും.

വാർത്താസമ്മേളനങ്ങളിൽ സംസാരിച്ചാൽ പോര, രാഹുലിനെ പോലെ മുന്നിൽ നിന്ന് പോരാടണമെന്നാണ് സൈബർ പോരാളികളുടെ ഉപദേശം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പു​റ​ത്താ​ക്കാ​ൻ കാ​ര​ണ​ക്കാ​ര​ൻ സ​തീ​ശ​നാ​ണെ​ന്നാ​ണ്​ മ​റ്റൊ​രു വി​മ​ർ​ശ​നം. ക​സ്റ്റ​ഡി മ​ർ​ദ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മൗനം ദു​രൂ​ഹ​മെ​ന്ന്​ ആ​രോ​പി​ച്ചു​ള്ള സ​തീ​ശ​ന്‍റെ ഫേ​സ്​​ബു​ക്ക് പോ​സ്റ്റി​ന്​ താ​ഴെ​യു​ള്ള ഭൂ​രി​ഭാ​ഗം ക​മ​ന്‍റു​ക​ളും ആ​ക്ഷേ​പ​ങ്ങ​ളാ​ണ്.

advertisement

പ്രതിപക്ഷ നേതാവിനെതിരായ ക​ട​ന്നാ​ക്ര​മ​ണം പ​രി​ധി​വി​ട്ടി​ട്ടും കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ൽ അ​ധി​ക​മാ​രും പ്ര​തി​രോ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടി​ല്ല. നേതാക്കൾക്കിടയിൽ‌ നിന്ന് പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​കാ​ത്ത​തി​ൽ വി ​ഡി സ​തീ​ശ​ന്​ ഒ​പ്പ​മു​ള്ള​വ​ർ​ക്കും അ​സം​തൃ​പ്തി​യു​ണ്ട്. ഇ​തി​നി​ടെ നേ​താ​ക്ക​ളു​ടെ മൗ​ന​ത്തെ വി​മ​ർ​ശി​ച്ചും യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ ഭാ​ര​വാ​ഹി​ക​ളി​ൽ ചി​ല​ർ രം​ഗ​ത്തെ​ത്തി.‌‌

‘നേ​താ​ക്ക​ളു​ടെ മൗ​നം കു​ലം മു​ടി​ക്കാ​നു​ള്ള പ്രോ​ത്സാ​ഹ​നം’ എ​ന്നാ​ണ്​ ഒ​രു നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. ‘ഇ​ത്ര​യും വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ട് എ​ന്തു​കൊ​ണ്ട് നേ​താ​ക്ക​ൾ മി​ണ്ടു​ന്നി​ല്ല’ എ​ന്ന ചോ​ദ്യ​മാ​ണ്​ മ​റ്റൊ​രു ഭാ​ര​വാ​ഹി​യി​ൽ​നി​ന്നു​ണ്ടാ​യ​ത്. ഇ​തി​നി​ടെ റോ​ജി എം ​ജോ​ൺ എംഎ​ൽഎ സ​തീ​ശ​ന്​ പി​ന്തു​ണ​യു​മാ​യെ​ത്തി.

advertisement

സൈ​ബ​ർ ആ​ക്ര​മ​ണം സി പി എ​മ്മി​​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പ് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ ആ​രോ​പി​ച്ച റോ​ജി, പാ​ർ​ട്ടി​യെ​യും മു​ന്ന​ണി​യെ​യും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദിത്തം നാം ​ഏ​റ്റെ​ടു​ക്ക​​ണ​മെ​ന്നും ഫേ​സ്​​ബു​ക്ക് കുറിപ്പിൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇതിനിടെ, സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ടെ​യും നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നാ​ണ്​ വി ഡി സ​തീ​ശ​ന്‍റെ തീ​രു​മാ​നം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാടിൽ വി ഡി സതീശനെതിരെ കടുത്ത സൈബർ ആക്രമണം; ഒഴിഞ്ഞു നിന്ന് മറ്റു നേതാക്കൾ
Open in App
Home
Video
Impact Shorts
Web Stories