ജോണി ടോം വർഗീസ് ഐഎഎസ്, ജഡ്ജി ഡോണി തോമസ് വർഗീസ്, അടൂർ-കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സക്കറിയാസ് മാർ അപ്രേം മെട്രൊപൊളിറ്റൻ, മിസൈൽ വനിത ഡോ. ടെസ്സി തോമസ് എന്നിവരാണ് മാർത്തോമാ സഭാ
പരമാദ്ധ്യക്ഷൻ ഡോ തിയോഡോഷ്യസ് മാർത്തോമ മെത്രാപോലീത്ത അംഗീകരിച്ച യുവവേദിയുടെ പട്ടികയിലുള്ളത്.
മാരാമൺ കൺവെൻഷന്റെ 130 വർഷത്തെ ചരിത്രത്തിൽ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കന്മാരും ജനപ്രതിനിധികളും സംബന്ധിക്കാറുണ്ടെങ്കിലും പ്രസംഗിക്കാൻ അവസരം ലഭിക്കാറില്ല. അപൂർവമായിമാത്രമേ രാഷ്ട്രീയരംഗത്തുനിന്നുള്ളവർ പ്രസംഗിച്ചിട്ടുള്ളൂ. സുവിശേഷ യോഗങ്ങളായതിനാൽ ക്രൈസ്തവ വിഭാഗത്തിന് പുറത്തുള്ളവര്‍ പ്രസംഗിച്ചിട്ടുള്ളതും അപൂർവംതന്നെ.
advertisement
1935ൽ എബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ക്ഷണപ്രകാരം സി വി കുഞ്ഞിരാമൻ പ്രസംഗിച്ചിരുന്നു. തിരുവിതാംകൂറിലെ ജാതിസമ്പ്രദായത്തിൽ മനംനൊന്ത അദ്ദേഹം ഈഴവരുടെ കൂട്ടായ മതംമാറ്റത്തെക്കുറിച്ചുള്ള ചിന്ത കൺവെൻഷനിൽ പങ്കിട്ടത് വലിയ ചലനം സൃഷ്ടിച്ചു. ഇത്തരം സാമൂഹികസമ്മർദങ്ങളുടെകൂടി വെളിച്ചത്തിലായിരുന്നു പിറ്റേവർഷത്തെ ക്ഷേത്രപ്രവേശന വിളംബരം.
1974ൽ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ക്ഷണപ്രകാരം മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനും പ്രസംഗിച്ചു. സഭകൾ കമ്മ്യൂണിസവുമായി ഏറെ അകന്നുനിന്നിരുന്ന കാലമായിരുന്നു അത്.
മുൻവർഷം ശശി തരൂർ കൺവെൻഷന്റെ ഭാഗമായി നടന്ന യുവജനസമ്മേളനത്തിൽ പ്രസംഗിച്ചു. യുവജനങ്ങളുടെ കുടിയേറ്റമായിരുന്നു വിഷയം.
മാരാമൺ കൺവെൻഷന്റെ ഭാഗമായി നടക്കുന്ന യുവജന സമ്മേളനത്തിലേക്കുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞതായി 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിരുന്നു.