കോൺഗ്രസ് എംഎൽഎമാരായ റോജി എം. ജോൺ, കെ. ബാബു(തൃപ്പൂണിത്തുറ), എൽദോസ് കുന്നപ്പിള്ളി, സി.ആർ. മഹേഷ് എന്നിവരാണ് സമാനമായ ചോദ്യം സഭയിൽ സമർപ്പിച്ചത്.
'2016 മുതൽ 2021 വരെയുള്ള കാലയളവിൽ അന്നത്തെ ദേവസ്വം വകുപ്പു മന്ത്രി പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് മീറ്റിംഗുകളുടെ മിനുട്‌സിൻ്റെ പകർപ്പ് ലഭ്യമാക്കാമോ?" എന്നായിരുന്നു റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെ ചോദ്യം. നമ്പർ 814,818.
'2021 മുതൽ നാളിതുവരെ കാലയളവിൽ ദേവസ്വം വകുപ്പു മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മീറ്റിങ്ങുകളിൽ പങ്കെടുത്തുവെന്നും സ്ഥലം തീയതി സമയം അടക്കമുള്ള വിവരങ്ങളും/വിശദാംശങ്ങളും നൽകാമോ? എന്നായിരുന്നു കെ. ബാബു(തൃപ്പൂണിത്തുറ ),സി.ആർ. മഹേഷ് എന്നിവരുടെ ചോദ്യം. നമ്പർ 816, 817
advertisement
നക്ഷത്ര ചിഹ്നം ഇല്ലാത്ത 814, 816, 817, 818, എന്നീ നാലു ചോദ്യങ്ങൾക്കും ദേവസ്വം മന്ത്രി വി.എൻ. വാസവനാണ് ജനുവരി 28 ന് മറുപടി നൽകിയത്.
മന്ത്രി ദേവസ്വം ബോർഡ് യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും, മന്ത്രി പങ്കെടുക്കാൻ നിയമം അനുശാസിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
മന്ത്രിയുടെ മറുപടി
ഉത്തരം (ചോദ്യം നമ്പർ 814,818)
2016 മുതൽ 2021 വരെയുള്ള കാലയളവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മീറ്റിംഗുകളിൽ ഒന്നിലും ദേവസ്വം വകുപ്പ് മന്ത്രി പങ്കെടുത്തിട്ടില്ല. ബഹു. ദേവസ്വം വകുപ്പ് മന്ത്രി ദേവസ്വം ബോർഡ് മെമ്പർ അല്ല. 1950 ലെ ട്രാവൻകൂർ -കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിട്യൂഷൻസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് മാത്രമേ ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. ദേവസ്വം വകപ്പ് മന്ത്രിക്കു ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ നിയമം അനുശാസിക്കുന്നില്ല.
ഉത്തരം (ചോദ്യം നമ്പർ 816, 817)
2021 മുതൽ നാളിതുവരെയുള്ള കാലയളവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മീറ്റിംഗുകളിൽ ഒന്നിലും ദേവസ്വം വകുപ്പ് മന്ത്രി പങ്കെടുത്തിട്ടില്ല. ബഹു. ദേവസ്വം വകുപ്പ് മന്ത്രി ദേവസ്വം ബോർഡ് മെമ്പർ അല്ല. 1950 ലെ ട്രാവൻകൂർ -കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിട്യൂഷൻസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് മാത്രമേ ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. ദേവസ്വം വകുപ്പ് മന്ത്രിക്കു ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ നിയമം അനുശാസിക്കുന്നില്ല.
ഇതേ തുടർന്ന് ചോദ്യവും ഉത്തരവും വൈറൽ ആയി.
