TRENDING:

Gold Smuggling| ശിവശങ്കറിന് ക്ലീൻചിറ്റ് കിട്ടിയിട്ടില്ല; മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ പ്രതിപക്ഷം കടുത്ത നീക്കത്തിന്

Last Updated:

ഓഗസ്റ്റ് മൂന്നിന് എല്ലാ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട്  സമരം നടത്തും. മുഖ്യമന്ത്രി രാജി വെക്കുക, സിബിഐ അന്വേഷണം നടത്തുക എന്നിവയാണ് ആവശ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി  ശിവശങ്കറിന്  ക്ലീൻ ചിറ്റ് കിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ്. ചോദ്യം ചെയ്ത് വിട്ടയച്ചു എങ്കിലും  ശിവശങ്കറിനെ എപ്പോൾ വേണമെങ്കിലും പ്രതി ചേർക്കാം. കേസിൽ ശിവശങ്കറിന് പങ്കില്ലെന്ന് എൻഐഎ കണ്ടെത്തി എന്ന പ്രചരണം തെറ്റ്. എൻഐഎ അന്വേഷണം നടക്കട്ടെ, അന്വേഷണം തൃപ്തികരമാണോ എന്ന് ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
advertisement

സിബിഐ ആവശ്യത്തിലുറച്ച്...

സ്വർണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ തന്നെയാണ് പ്രതിപക്ഷം. എൻഐഎ അന്വേഷണത്തിന് സമാന്തരമായി സിബിഐയും കേസ് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നടക്കണം. അന്വേഷണം പ്രതിപക്ഷവും വിലയിരുത്തുന്നുണ്ട് എന്ന് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി തന്നെ ഉന്നം

ശിവശങ്കർ പ്രതിചേർക്കപ്പെടാതിരുന്നാൽ  മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന ആരോപണങ്ങൾ ദുർബലമാകാനുള്ള സാധ്യത പ്രതിപക്ഷം മുന്നിൽ കാണുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്ക്  കേസിൽ പങ്കുണ്ടെന്ന ആരോപണം ഇത് മുന്നിൽ കണ്ടാണ്. സംസ്ഥാന ചരിത്രത്തിൽ മുമ്പ് എങ്ങും ഉണ്ടാവാത്ത തരത്തിലുള്ള ആരോപണങ്ങളാണ് പിണറായി വിജയൻറെ ഓഫീസിനെതിരെ ഉയർന്നുവന്നതെന്നാണ് പ്രതിപക്ഷ നിലപാട്. എം ശിവശങ്കറിനെ വെറുതെ വിട്ടാലും കേസിൽ മുഖ്യമന്ത്രിയെയും ഓഫീസിനെയും പ്രതിക്കൂട്ടിൽ നിർത്തുക തന്നെയാണ് പ്രതിപക്ഷ തന്ത്രം. സിബിഐ അന്വേഷണത്തിന് ഒപ്പം മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടായിരിക്കും പ്രതിപക്ഷ നീക്കങ്ങൾ.

advertisement

TRENDING:Balabhaskar death|വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു[NEWS]കോവിഡ് രോഗികൾക്ക് കിടക്കാം ഇനി 'ശയ്യ' യിൽ; ലക്ഷ്മി മേനോന്റെ പുതിയ ആശയത്തിന് പ്രിയമേറുന്നു[PHOTOS]Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്[PHOTOS]

advertisement

വലിയ സമരങ്ങൾക്ക് യുഡിഎഫ്

സ്വർണ്ണക്കടത്ത് കേസ് ഉയർത്തിക്കാട്ടി സർക്കാരിനെതിരെ വലിയ സമരങ്ങളാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ഓഗസ്റ്റ് മൂന്നിന് എല്ലാ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട്  സമരം നടത്തും. മുഖ്യമന്ത്രി രാജി വെക്കുക, സിബിഐ അന്വേഷണം നടത്തുക എന്നിവയാണ് ആവശ്യം. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും സമരങ്ങൾ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling| ശിവശങ്കറിന് ക്ലീൻചിറ്റ് കിട്ടിയിട്ടില്ല; മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ പ്രതിപക്ഷം കടുത്ത നീക്കത്തിന്
Open in App
Home
Video
Impact Shorts
Web Stories