TRENDING:

'മണിപ്പൂരിലേത് ഗോത്രങ്ങൾ തമ്മിലെ പ്രശ്നം; മോദി വീണ്ടും അധികാരത്തിലെത്തിയതിൽ സന്തോഷം:'ഓർത്തഡോക്സ് സഭ

Last Updated:

മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിൽ സന്തോഷമെന്നും കേരളത്തിൽനിന്ന് രണ്ടുപേർ കേന്ദ്രമന്ത്രിമാരായത് കേരള ജനതയ്ക്ക് മുഴുവൻ അഭിമാനമാണെന്നും അദ്ദേഹം പറ‍ഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മണിപ്പൂരിലുണ്ടായത് രണ്ട് ​ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മണിപ്പൂരിലേത് ക്രൈസ്തവ കൂട്ടക്കൊലയാണെന്ന ആരോപണങ്ങൾ ആവർത്തിക്കപ്പെടുന്നതിനിടെയാണ് തിരഞ്ഞെടുപ്പിനു പിന്നാലെയുള്ള സഭയുടെ നിലപാടുമാറ്റം. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ഭരണവിരുദ്ധവികാരം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഒരു ലോക്സഭാ സീറ്റുപോലും എൽഡിഎഫിന് ലഭിക്കുമായിരുന്നില്ലെന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ പറഞ്ഞു.
advertisement

ക്രൈസ്തവർ കൂടുതലുള്ള ഭാ​ഗത്തെ പള്ളികൾ ആക്രമിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

സ്വാഭാവികമായിട്ടും ഒരു ​ഗോത്രം മറ്റേ ​ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കുമെന്നും മറ്റു ​ഗോത്രങ്ങളിലെ ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ വിഷയത്തിൽ വലിയ ആശങ്ക വേണ്ടന്നാണ് ക്രൈസ്തവർ മുഴുവൻ മനസ്സിലാക്കുന്നത്, അദ്ദേഹം പറഞ്ഞു.

അതേസമയം മൂന്നാം തവണയും മോദി സർക്കാർ അധികാരത്തിലെത്തിയതിൽ സന്തോഷമെന്നും കേരളത്തിൽനിന്ന് രണ്ടുപേർ കേന്ദ്രമന്ത്രിമാരായത് കേരള ജനതയ്ക്ക് മുഴുവൻ അഭിമാനമാണെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവ കൂട്ടിച്ചേർത്തു. ക്രൈസ്തവരുടെ പിന്തുണ തൃശ്ശൂരിൽ സുരേഷ് ​ഗോപിക്ക് കിട്ടിയിട്ടുണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

തൃശ്ശൂരിൽ സുരേഷ് ​ഗോപി വിജയിച്ചത് ഒരു തുടക്കമായിരിക്കുമോ എന്നത് ബിജെപിയാണ് പറയേണ്ടത് ഞാനല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് തിരുവനന്തപുരത്ത് ബിജെപിക്ക് ഒരു നിയമസഭ സീറ്റ് കിട്ടി. അടുത്ത തിരഞ്ഞെടുപ്പിൽ അത് പോയി. ഇതുവരെയും ഒരു ലോകസഭാ മണ്ഡലം കിട്ടിയിരുന്നില്ല. ആദ്യമായി ഇപ്പോഴത് കിട്ടി. എന്നാൽ അടുത്ത പ്രാവശ്യം ഈ സീറ്റ് ഉണ്ടാകുമോ എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മണിപ്പൂര്‍ കലാപത്തില്‍ ഒരു വർഷം മുമ്പ് കേന്ദ്രസര്‍ക്കാരിനെ ഓര്‍ത്തഡോക്‌സ് സഭ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ തോമ മാതൃൂസ് തൃതീയന്‍ ബാവതന്നെ കുറ്റപ്പെടുത്തിയിരുന്നു. 'ക്രിസ്ത്യാനികളും മറ്റ് ഇതര വിഭാഗങ്ങളും മരിച്ചുവീഴുന്നു. മണിപ്പൂരില്‍ നടക്കുന്ന കാര്യങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് നാണക്കേടാണ്. പള്ളികള്‍ തകര്‍ക്കപ്പെട്ടു. കലാപം തുടരുന്നതില്‍ സഭയ്ക്ക് ആശങ്കയുണ്ട്. ആഭ്യന്തര മന്ത്രി ഇടപെട്ടിട്ടും കലാപം അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ല. സര്‍ക്കാര്‍ പരിഹാരം കണ്ടത്തണമെന്നും ആരും കൊല്ലപ്പെടരുതെന്നാണ് സഭയുടെ നിലപാടെന്നും' 2023 ജൂണിൽ അദ്ദേഹം കോട്ടയത്ത് പറഞ്ഞിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മണിപ്പൂരിലേത് ഗോത്രങ്ങൾ തമ്മിലെ പ്രശ്നം; മോദി വീണ്ടും അധികാരത്തിലെത്തിയതിൽ സന്തോഷം:'ഓർത്തഡോക്സ് സഭ
Open in App
Home
Video
Impact Shorts
Web Stories