TRENDING:

Antique Fraud | ഒരുകോടിയിലേറെ രൂപ നല്‍കിയില്ല; മോന്‍സനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ

Last Updated:

മോന്‍സന്‍ മാവുങ്കലിന്റെ നിര്‍ദേശപ്രകാരം പത്തിലധികം ചടങ്ങുകളാണ് ചങ്ങനാശ്ശേരി സ്വദേശിയായ ജോയ്‌സ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം നടത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ചടങ്ങുകള്‍ സംഘടിപ്പിച്ചതിന്റെ ഭാഗമായി മോന്‍സന്‍ മാവുങ്കല്‍ ഒരു കോടിയിലേറെ രൂപ നല്‍കാനുണ്ടെന്ന് ഈവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ ജോയ്‌സ് ജോസഫ്. മോന്‍സനെതിരെ ക്രൈബ്രാഞ്ചിന് പരാതി നല്‍കാനാണ് തീരുമാനം.  അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹം നടത്തിയത് ജോയ്‌സ് ജോസഫിന്റെ ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനമായിരുന്നു.
മോൻസൺ മാവുങ്കൽ
മോൻസൺ മാവുങ്കൽ
advertisement

മോന്‍സന്‍ മാവുങ്കലിന്റെ നിര്‍ദേശപ്രകാരം പത്തിലധികം ചടങ്ങുകളാണ് ചങ്ങനാശ്ശേരി സ്വദേശിയായ ജോയ്‌സ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം നടത്തിയത്. 2018-ല്‍ ചേര്‍ത്തലയില്‍ വിവാഹ ചടങ്ങായിരുന്നു ആദ്യ ഈവന്റ്. ഇതിന്റെ തുക പൂര്‍ണമായും ലഭിച്ചു. അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹത്തിന് 7 ലക്ഷം രൂപയാണ് ചെലവായത്. ഈ തുകയും മോന്‍സന്‍ നല്‍കി.

എന്നാല്‍  പിന്നീട് നടത്തിയ പല ചടങ്ങുകളുടെയും പണം ലഭിച്ചിട്ടില്ലെന്നാണ് ജോയ്‌സ് ജോസഫ് പറയുന്നത്. പ്രവാസി മലയാളി ഫെഡറേഷന്റെ 2019-ല്‍ കൊച്ചിയില്‍ നടത്തിയ ചടങ്ങിന്റെയും പണം നല്‍കിയിട്ടില്ല. പുരാവസ്തുക്കള്‍ വിറ്റ കോടിക്കണക്കിന് രൂപ പണം വിദേശത്ത് നിന്ന് ലഭിയ്ക്കാനുണ്ട്. ഇത് കിട്ടുബോള്‍ പണം നല്‍കാന്നാണ് മോന്‍സന്‍ ജോയ്‌സിന് നല്‍കിയിരുന്നു ഉറപ്പ്. എന്നാല്‍ പിന്നീട് പണം കബളിപ്പിയ്ക്കുകയായിരുന്നു.

advertisement

Also Read-തിരുമ്മൽ പഠിച്ചവരല്ല ചികിത്സ നടത്തിയത്; മോൺസന്‍റെ കൂടുതൽ തട്ടിപ്പ് പുറത്ത്

പരിപാടികള്‍ സംഘടിപ്പിച്ച ശേഷം തുക നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇത് നടത്തിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വക്കീല്‍ നോട്ടീസ് അയയ്ക്കാനും ജോയ്‌സ് തീരുമാനിച്ചിട്ടുണ്ട്.

മോൻസന്റെ തിരുമ്മൽ ചികിത്സയിലും തട്ടിപ്പ്

മോന്‍സന്‍ മാവുങ്കലിന്റെ തിരുമ്മല്‍ ചികിത്സയിലും തട്ടിപ്പ്. മോന്‍സന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ തിരുമ്മല്‍ ചികിത്സയ്ക്ക് സഹായിയായി പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമായി. തിരുമ്മല്‍ പഠിച്ച ആളുകളല്ല ചികിത്സ നടത്തിയിരുന്നതെന്ന് ഡ്രൈവര്‍ ജെയ്‌സന്‍ ന്യൂസ് 18നോട് പറഞ്ഞു.

advertisement

Also Read-Antique Fraud | മോൻസനുമായുള്ള ബന്ധം: മുൻ DGP ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു

മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ നടത്തിയ ചികിത്സ വെറും തട്ടിപ്പായിരുന്നുവെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തൽ.. ചികിത്സയെക്കുറിച്ച് പഠിച്ചവരല്ല തിരുമ്മൽ നടത്തിയത്. . യു ട്യൂബ് നോക്കി  കാര്യങ്ങൾ മനസ്സിലാക്കിയാണ് തിരുമ്മൽ നടത്തിയ ഡ്രൈവര്‍ ജെയ്‌സന്‍ പറയുന്നു. ചികിത്സ നടത്തുന്ന സമയത്ത് എന്തെങ്കിലും പിഴവ് പറ്റുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം മോന്‍സന്‍ മാവുങ്കലിനോട് പറഞ്ഞെങ്കിലും അക്കാര്യം ഗൗരവമായി എടുത്തില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുമ്മല്‍ കേന്ദ്രത്തില്‍ സി സി ടി വി സ്ഥാപിച്ചിരുന്ന വിവരം വാര്‍ത്തകൾ പുറത്തു വന്നതിന് ശേഷം മാത്രമാണ് അറിഞ്ഞതെന്നും ജെയ്‌സണ്‍ വ്യക്തമാക്കി. കെ പി സി സി പ്രസിഡന്റ് കെ സുധാകരനുള്‍പ്പെടെ ഒട്ടേറെ പ്രമുഖരാണ് മോന്‍സന്റെ വീട്ടില്‍ ചികിത്സ തേടി എത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Antique Fraud | ഒരുകോടിയിലേറെ രൂപ നല്‍കിയില്ല; മോന്‍സനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ
Open in App
Home
Video
Impact Shorts
Web Stories