Antique Fraud | മോൻസനുമായുള്ള ബന്ധം: മുൻ DGP ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു
- Published by:Jayashankar Av
- news18-malayalam
Last Updated:
മോന്‍സന്‍ മാവുങ്കലിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സഹായം ലഭിച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മൊഴിയെടുക്കല്‍
കൊച്ചി:പുരാവസ്തുത്തട്ടിപ്പ് പ്രതി മോന്‍സന്‍ മാവുങ്കലുമായുളള ബന്ധത്തെക്കുറിച്ച് മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. ട്രാഫിക് ഐ ജി ലക്ഷ്മണനെയും ചോദ്യം ചെയ്തു.
മോന്‍സന്‍ മാവുങ്കലിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സഹായം ലഭിച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മൊഴിയെടുക്കല്‍. റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും.മോന്‍സന്‍ മാവുങ്കലുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ഇയാളുടെ കലൂരിലെയും ചേര്‍ത്തലയിലെയും വീട്ടില്‍ ബീറ്റ് ബോക്സ് വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതിനെക്കുറിച്ചും ബെഹ്റയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടി. ലോക്നാഥ് ബെഹ്റയെ മോന്‍സന്റെ വീട്ടിലെത്തിച്ചത് താനാണെന്നായിരുന്നു പ്രവാസി മലയാളിയായ അനിത പുല്ലയില്‍ മൊഴി നല്‍കിയിരുന്നത്.
ട്രാഫിക് ഐജിയായ ലക്ഷ്മണന്‍ മോന്‍സണ്‍ മാവുങ്കലിനെ കേസുകളില്‍ നിന്ന് രക്ഷപെടാന്‍ സഹായിച്ചിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കി ചേര്‍ത്തല എസ് എച്ച് ഒയ്ക്ക് അന്വേഷണ ചുമതല കൈമാറിയത് ലക്ഷ്മണന്‍ ആയിരുന്നു. മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ ഇക്കാര്യം അറിയിച്ചുകൊണ്ട് അനിത പുല്ലയില്‍ ലക്ഷ്മണന് അയച്ച വാട്സ് ആപ് സന്ദേശവും പുറത്ത് വന്നിരുന്നു.
advertisement
മോന്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ലക്ഷ്മണനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ സന്ദര്‍ശിയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ചാണ് എ ഡി ജി പി മനോജ് എബ്രഹാമില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരം തേടിയത്. യുവ ഐ പി എസ് ഓഫീസറുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും എത്തിയത്.
തിരുമ്മല്‍ ചികിത്സയിലും തട്ടിപ്പ്
മോന്‍സന്‍ മാവുങ്കലിന്റെ തിരുമ്മല്‍ ചികിത്സയിലും തട്ടിപ്പ്. മോന്‍സന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ തിരുമ്മല്‍ ചികിത്സയ്ക്ക് സഹായിയായി പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമായി. തിരുമ്മല്‍ പഠിച്ച ആളുകളല്ല ചികിത്സ നടത്തിയിരുന്നതെന്ന് ഡ്രൈവര്‍ ജെയ്സന്‍ ന്യൂസ് 18നോട് പറഞ്ഞു.
advertisement
മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ നടത്തിയ ചികിത്സ വെറും തട്ടിപ്പായിരുന്നുവെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍.. ചികിത്സയെക്കുറിച്ച് പഠിച്ചവരല്ല തിരുമ്മല്‍ നടത്തിയത്. . യു ട്യൂബ് നോക്കി കാര്യങ്ങള്‍ മനസ്സിലാക്കിയാണ് തിരുമ്മല്‍ നടത്തിയ ഡ്രൈവര്‍ ജെയ്സന്‍ പറയുന്നു. ചികിത്സ നടത്തുന്ന സമയത്ത് എന്തെങ്കിലും പിഴവ് പറ്റുമോയെന്ന ആശങ്ക ഉണ്ടായിരുന്നു.
ഇക്കാര്യം മോന്‍സന്‍ മാവുങ്കലിനോട് പറഞ്ഞെങ്കിലും അക്കാര്യം ഗൗരവമായി എടുത്തില്ല. തിരുമ്മല്‍ കേന്ദ്രത്തില്‍ സി സി ടി വി സ്ഥാപിച്ചിരുന്ന വിവരം വാര്‍ത്തകള്‍ പുറത്തു വന്നതിന് ശേഷം മാത്രമാണ് അറിഞ്ഞതെന്നും ജെയ്സണ്‍ വ്യക്തമാക്കി. കെ പി സി സി പ്രസിഡന്റ് കെ സുധാകരനുള്‍പ്പെടെ ഒട്ടേറെ പ്രമുഖരാണ് മോന്‍സന്റെ വീട്ടില്‍ ചികിത്സ തേടി എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2021 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Antique Fraud | മോൻസനുമായുള്ള ബന്ധം: മുൻ DGP ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു