TRENDING:

സിപിഎം നേതാവ് പി. ജയരാജൻ്റെ പുസ്തകം വരുന്നു;'കേരളം, മുസ്ലിം രാഷ്ട്രീയം- രാഷ്ട്രീയം ഇസ്ലാം'

Last Updated:

തീവ്ര നിലപാടുള്ള എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുമായി മുസ്ലിം ലീ​ഗ് സഹകരിക്കുന്നത് തുറന്ന് കാട്ടണമെന്നാണ് സിപിഎം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുസ്തക രചനയിലേക്ക് തിരിഞ്ഞ് സിപിഎം സംസ്ഥാന സമിതി അം​ഗം പി ജയരാജൻ. കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തെ ആസ്പദമാക്കിയാണ് പി ജയരാൻ പുസ്തകം എഴുതുന്നത്. 'കേരളം, മുസ്ലിം രാഷ്ട്രീയം- രാഷ്ട്രീയം ഇസ്ലാം' എന്നാണ് പുസ്തകത്തിന്റെ പേര്. ഇസ്ലാമിക രാഷ്ട്രീയത്തെ കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നതെങ്കിലും കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള വിലയിരുത്തലുകളും ഉണ്ടാകും.
advertisement

ജയരാജന്റെ പുസ്തകം കേരള രാഷ്ട്രീയത്തിൽ ചർച്ചകൾക്ക് കാരണമാകാനാണ് സാധ്യത. മുസ്ലിം ലീ​ഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ സംഘടനകൾ കേരള രാഷ്ട്രീയത്തിൽ നടത്തുന്ന ഇടപെടലുകളെകുറിച്ചുള്ള പി ജയരാജന്റെ പഠനമാണ് പുസ്കമെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തീവ്ര നിലപാടുള്ള എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുമായി മുസ്ലിം ലീ​ഗ് സഹകരിക്കുന്നത് തുറന്ന് കാട്ടണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. പി ജയരാജന്റെ പുസ്തകത്തിലും ഇത് സംബന്ധിച്ച വിലയിരുത്തലുകൾ കാണുമെന്നാണ് സൂചന.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം നേതാവ് പി. ജയരാജൻ്റെ പുസ്തകം വരുന്നു;'കേരളം, മുസ്ലിം രാഷ്ട്രീയം- രാഷ്ട്രീയം ഇസ്ലാം'
Open in App
Home
Video
Impact Shorts
Web Stories