ടി പി വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പി കെ കുഞ്ഞനന്തന് ചികിത്സയ്ക്കായി പരോള്‍ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചികിത്സക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞനന്തൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്.
കുഞ്ഞനന്തന് സന്ധിവാതം, കടുത്ത പ്രമേഹം എന്നിവയെ തുടര്‍ന്നുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം അഭിഭാഷകന്‍ വാദിച്ചു. സര്‍ക്കാരും സമാനമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. സാധാരണ ഗതിയില്‍ എല്ലാവര്‍ക്കുമുണ്ടാവുന്ന അസുഖങ്ങളല്ലേയിതെന്നായിരുന്നു ഇതിനോട് കോടതി പ്രതികരിച്ചത്.
advertisement
കുഞ്ഞനന്തൻ സംസ്ഥാനത്തെ ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് ടി പി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ കോടതിയില്‍ വാദിച്ചു. പാര്‍ട്ടി പ്രവര്‍ത്തകനായ കുഞ്ഞനന്തന്‍ ശിക്ഷാ ഇളവുതേടുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാണെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.