പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: ഇമാമിനെതിരെ പോക്സോ കേസ്

Last Updated:

മുൻകൂർ ജാമ്യാപേക്ഷയുമായി ഷെഫീഖ് അൽ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്

തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പെൺകുട്ടിയോ ബന്ധുക്കളോ പരാതി നൽകിയിരുന്നില്ല. മുൻകൂർ ജാമ്യാപേക്ഷയുമായി ഷെഫീഖ് അൽ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
സംഭവം പുറത്തായതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും പ്രശസ്ത മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. തൊളിക്കോട് ജമാഅത്ത് പള്ളിയിലെ ഇമാം സ്ഥാനത്ത് നിന്നും ഷഫീഖ് അൽ ഖാസിമിയെ നീക്കിയിരുന്നു. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്നും തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ വ്യക്തമാക്കിയിരുന്നു.
advertisement
സോഷ്യൽമീഡിയയിൽ അടക്കം മുസ്ലിം യുവാക്കളെ നേർവഴിക്ക് നടത്താൻ ഉദ്ഘോഷിക്കുന്ന വ്യക്തിയാണ് ഷഫീഖ് അൽ ഖാസിമി. ദിവസങ്ങൾക്ക് മുന്‍പ് ഉച്ചസമയത്ത് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു. കത്വയിൽ ആസിഫ എന്ന മുസ്ലിം ബാലികയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അടക്കം പ്രസംഗ വിഷയമായി കൊണ്ടു നടന്ന വ്യക്തിയാണ് ഷഫീഖ് അൽ ഖാസിമി. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം യൂ ട്യൂബിലും ഹിറ്റാണ്. അതുകൊണ്ടു തന്നെ ഖാസിമിക്കെതിരെ സൈബർ ലോകത്തും കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: ഇമാമിനെതിരെ പോക്സോ കേസ്
Next Article
advertisement
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പെടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പെടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
  • ഇന്ത്യയിലെ മികച്ച ഡിസൈൻ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ യൂസീഡ്, സീഡ് പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

  • 2026 ജനുവരി 18-ന് യൂസീഡ്, സീഡ് പരീക്ഷകൾ നടക്കും; കേരളത്തിൽ 27 പരീക്ഷാ കേന്ദ്രങ്ങൾ.

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31; പിഴ കൂടാതെ അപേക്ഷിക്കാം.

View All
advertisement