പിസി തോമസ് കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്
Last Updated:
തന്നോട് സ്ഥാനാര്‍ഥിയാകണമെന്ന് എന്‍.ഡി.എ നേതൃത്വം ആവശ്യപ്പെട്ടതായി പി.സി തോമസ്.
കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പി.സി തോമസിനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. തന്നോട് സ്ഥാനാര്‍ഥിയാകണമെന്ന് എന്‍.ഡി.എ നേതൃത്വം ആവശ്യപ്പെട്ടതായി പി.സി തോമസ് അറിയിച്ചു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക തീരുമാനവും പ്രഖ്യാപനവും എന്‍.ഡി.എ സംസ്ഥാന നേതൃത്വം പിന്നീട് നടത്തുമെന്നും പി.സി തോമസ് വ്യക്തമാക്കി.
2004 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പി.സി തോമസ് മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക അംഗവും പി.സി തോമസാണ്. എന്നാല്‍ പിന്നീട് എതിര്‍ സ്ഥാനാര്‍ഥിയായ പി.എം ഇസ്മായില്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ കേരള ഹൈക്കോടതി 2006-ല്‍ പി.സി തേമസിനെ അയോഗ്യനാക്കി. വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയിലായിരുന്നു കോടതി നടപടി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 12, 2019 2:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിസി തോമസ് കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്