Also Read-ലോക് സഭ തെരഞ്ഞെടുപ്പ്: ബൂത്ത്തല സര്‍വ്വേക്ക് ഒരുങ്ങി ബിജെപി
ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു മത്സരിത്തിനിറങ്ങുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ശബരിമലയിൽ ബിജെപി അധ്യക്ഷന്റെ അടിക്കടിയുള്ള നിലപാട് മാറ്റം പാർട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചു എന്നായിരുന്നു വിമർശനം.ശ്രീധരന്‍ പിള്ളയുടെ ഈ നിലപാടുകൾ മൂലം വിഷയം മുതലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു.
Also Read-ക്ഷേത്രത്തിൽ പോകാൻ വിലക്ക് കല്പിക്കുന്നത് യുക്തിക്ക് നിരക്കാത്തത്: എം.മുകുന്ദൻ
advertisement
അഭിപ്രായ വ്യത്യാസം മൂലം പാർട്ടിയിൽ നിന്ന് വിട്ടു നിന്ന മുകുന്ദനെ കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷനായിരിക്കെ പാർട്ടിയിൽ തിരികെ കൊണ്ടു വന്നിരുന്നു.എന്നാൽ ഇദ്ദേഹത്തിന്റെ മടങ്ങിവരവിൽ പാർട്ടിയിലെ ഒരുവിഭാഗം കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രത്യേക പദവിയോ സ്ഥാനമാനങ്ങളോ നൽകിയിരുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ ജയിലിലായിരുന്ന ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെ കാണാനെത്തിയതും സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിലും സന്ദര്‍ശനവും പാർട്ടി നേതൃനിരയിലേക്ക് മുകുന്ദൻ ഉയർന്നു വരുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ അർഹിക്കുന്ന പരിഗണന ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് സ്വതന്ത്ര്യനായി മത്സരിക്കുമെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയിരിക്കുന്നത്.
മത്സരിക്കാൻ തനിക്ക് ശിവസേന പിന്തുണയുണ്ടെന്ന് വ്യക്തമാക്കിയ മുകുന്ദൻ, ബിജെപിക്ക് വേണ്ടെങ്കിൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അറിയിച്ചിട്ടുണ്ട്.