ക്ഷേത്രത്തിൽ പോകാൻ വിലക്ക് കല്പിക്കുന്നത് യുക്തിക്ക് നിരക്കാത്തത്: എം.മുകുന്ദൻ
Last Updated:
ഇരുട്ടിന്റെ ശക്തികൾ സമൂഹത്തിൽ കരുത്താർജ്ജിക്കുകയാണ്
കൊച്ചി : സ്ത്രീ ശാക്തീകരണം സംഭവിച്ചു കഴിഞ്ഞിട്ടും കേരളത്തിൽ ക്ഷേത്രത്തിൽ പോകാൻ വിലക്ക് കല്പിക്കുന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ. കൊച്ചിയിൽ കൃതി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇരുട്ടിന്റെ ശക്തികൾ സമൂഹത്തിൽ കരുത്താർജ്ജിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധിജിയുടെ ചിത്രത്തിന് നേരെ നിറയൊഴിച്ച സംഭവം പരാമര്‍ശിച്ചായിരുന്നു പ്രതികരണം. ഇരുട്ടിന്റെ ശക്തികൾ ചരിത്രത്തെയും ഓർമ്മകളെയും ഭയക്കുന്നവരാണ്. ഗാന്ധിജിയുടെ ചിത്രത്തിൽ പ്രതീകാത്മകമായി നിറയൊഴിച്ചത് ഇതിന്റെ തെളിവാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കരുത്താർജ്ജിച്ച് വരുന്ന ഇവർക്കെതിരെ കേരളത്തിലുൾപ്പെടെ പ്രതിരോധം പടുത്തുയർത്തണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു.
Also Read-മതവിശ്വാസങ്ങൾ ഭരണഘടനയ്ക്ക് മുകളിലാണെന്നത് തെറ്റിദ്ധാരണ: കെ.ടി.ജലീൽ
ലോകസാഹിത്യ അഭിരുചികളിൽ മാറ്റമുണ്ടാവുകയാണെന്നും ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം അറിയിച്ചു. സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് സാഹിത്യലോകം ഇറങ്ങിവന്നു. ഈ മാറ്റത്തിന് മുൻപേ നടക്കാൻ മലയാള സാഹിത്യത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 10, 2019 7:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേത്രത്തിൽ പോകാൻ വിലക്ക് കല്പിക്കുന്നത് യുക്തിക്ക് നിരക്കാത്തത്: എം.മുകുന്ദൻ