ലോക് സഭ തെരഞ്ഞെടുപ്പ്: BJP ബൂത്ത്തല സര്‍വ്വേക്ക്
Last Updated:
കേന്ദ്രഭരണനേട്ടങ്ങള്‍ പരമാവധി ഉയര്‍ത്തികാട്ടുകയാണ് ബിജെപിയുടെ തന്ത്രം
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് വോട്ട് തേടാൻ ഇറങ്ങുന്നതിന് മുമ്പായി ബൂത്ത്തല സര്‍വ്വേ നടത്താന്‍ ബിജെപി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തി വോട്ട് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
കേന്ദ്രഭരണനേട്ടങ്ങള്‍ പരമാവധി ഉയര്‍ത്തികാട്ടുകയാണ് ബിജെപിയുടെ തന്ത്രം. ഇതിനായി വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. 12 മുതല്‍ ബൂത്ത് തലസര്‍വ്വേ നടത്തും. കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ സംസ്ഥാനത്തെ ഗുണഭോക്താക്കളുടെ ലിസ്റ്റ് ദേശീയ നേതൃത്വം കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസഥാനത്തില്‍ ഗുണഭോക്താക്കളെ നേരിട്ടെത്തി സന്ദര്‍ശിക്കും. ഓരോ ബൂത്തിലും ഇതിനായി 10 ല്‍അധികം വരുന്ന ചുമതലക്കാരെ നിശ്ചയിച്ചുകഴിഞ്ഞു.
കേന്ദ്രഭരണനേട്ടങ്ങള്‍ ഉയര്‍ത്തികാട്ടുന്നതിനായി പ്രധാനകേന്ദ്രങ്ങളില്‍ വീഡിയോ പ്രദര്‍ശനം അടക്കം ഒരുക്കിയാണ് പ്രചരണം. ആദ്യ ഘട്ടത്തില്‍ വോട്ട് അഭ്യര്ഥിക്കുകയല്ല, മറിച്ച് കേന്ദ്രപദ്ധതി നേട്ടങ്ങള്‍ വിശദീകരിക്കുകയാണ് തന്ത്രം. കേന്ദ്രപദ്ധതി ഗുണഭോക്താക്കളുമായി നിരന്തര ആശയവിനിമയം നടത്തണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
advertisement
ഇതിലൂടെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ സ്വീകരിച്ചിരുന്ന നിലപാട്, കേന്ദ്രഭരണത്തെകുറിച്ചുള്ള ഇപ്പോഴുള്ള വിലയിരുത്തല്‍, വരുന്ന തെരഞ്ഞെടുപ്പില്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാട് ഇക്കാര്യങ്ങളെല്ലാം മനസിലാക്കണം. ജില്ലാ-മണ്ഡല-ബൂത്ത് അടിസ്ഥാനത്തില്‍ ക്രോഡീകരിക്കുന്ന ഈ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായാരിക്കും തെരഞ്ഞെടുപ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 10, 2019 7:12 AM IST