1935-ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിദേശത്തടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. എണ്ണച്ചായ ചിത്രങ്ങളും ജലച്ചായ ചിത്രങ്ങളുമായിരുന്നു അദ്ദേഹത്തിന് പ്രിയം. 1980-ൽ ബോംബയിൽ നടന്ന ഒരു എക്സിബിഷനിലുടെയാണ് എ. രാമചന്ദ്രനെ മലയാളികൾ അറിഞ്ഞുതുടങ്ങുന്നത്. കുട്ടികൾക്കുള്ള പുസ്തകങ്ങളും കവറുകളും ചിത്രകഥകളും വരച്ചിട്ടുണ്ട്.
ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിൽ ചിത്രകലാവിഭാഗം മേധാവിയായിരുന്നു. പെരുമ്പത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി വലിയ കരിങ്കൽ ശിൽപാഖ്യാനം 2003ൽ പൂർത്തിയാക്കി. യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രശസ്ത ചിത്രങ്ങളിൽ ചിലതാണ്. ഭാരതീയ മിത്തുകളുടെ സ്വാധീനം നിറഞ്ഞുനിൽക്കുന്ന സൃഷ്ടികളാണ് എ. രാമചന്ദ്രന്റെ ചിത്രങ്ങള്‍.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 10, 2024 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രശസ്ത ചിത്രകാരൻ എ.രാമചന്ദ്രൻ അന്തരിച്ചു; രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച കലാകാരൻ