പക്ഷെ അദ്ദേഹം കോൺഗ്രസിന്റെ സമുന്നതനായ നേതാവിന്റെ മകനാണ്. കരുണാകരന്റെ മക്കളായാലും ആന്റണിയുടെ മക്കളായാലും അവർ ജനിച്ചത് മുതൽ വിശ്വസിക്കുന്നതും കാണുന്നതും കോൺഗ്രസിന്റെ രാഷ്ട്രീയമാണ് .കുഞ്ഞുനാള് മുതൽ അച്ഛനും അമ്മയും പറഞ്ഞു തന്നതും ഞങ്ങൾ കണ്ടതും എല്ലാം കോൺഗ്രസ് നേതാക്കളുടെ ത്യാഗത്തിന്റെ കഥകളാണ് .അങ്ങിനെ വളർന്ന ഒരാൾ എന്ത് കൊണ്ട് ഈ പാർട്ടി വിട്ടു പോയി എന്നത് വളരെ ആഴത്തിൽ ആലോചിക്കേണ്ട കാര്യമാണെന്ന്പദ്മ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
advertisement
പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തുടക്കത്തിലേ പറഞ്ഞു തീർക്കണം. ഒരു കുടുംബം ആകുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും. അതെല്ലം നിസ്സാരമായി കാണുമ്പോളാണ് ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്.വിഷമങ്ങൾ പലർക്കും ഉണ്ട് ..അതൊക്കെ പറഞ്ഞു തീർത്തു എല്ലാവരും ഒരുമിച്ചു പോയാൽ മാത്രമേ ഈ പ്രസ്ഥാനം രക്ഷപ്പെടൂ . അനിൽ ആന്റണി പോയതിൽ എനിക്ക് വളരെ വിഷമം ഉണ്ട്.. പക്ഷെ ഇത് പോലെയുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നേതൃത്വം മുൻകൈ എടുത്തേ മതിയാകുവെന്ന് പദ്മജ വ്യക്തമാക്കി.