TRENDING:

പഹൽഗാം ആക്രമണം രാജ്യത്തെ മുസ്‌ലിംകൾക്ക് അപമാനമുണ്ടാക്കിയെന്ന് കെഎൻഎം

Last Updated:

ഇസ്‌ലാമിനെ കൃത്യമായി മനസ്സിലാക്കാത്തവരാണ് അതിവാദങ്ങൾക്കു കൂട്ട് നിൽക്കുന്നതെന്ന് ഡോ. എഐ അബ്ദുൽ മജീദ് സ്വലാഹി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: പഹൽഗാമിൽ ഭീകരർ നടത്തിയ കൂട്ടക്കൊല രാജ്യത്തെ മുസ്‌ലിംകൾക്ക്  വലിയ അപമാന മുണ്ടാക്കിയെന്ന് കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി പറഞ്ഞു. ഐ എസ് എം അന്താരാഷ്ട്ര വെളിച്ചം സംഗമം  കാഞ്ഞങ്ങാട്  ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകൾ ഈ ആക്രമണത്തിന്റെ പേരിൽ തലകുനിക്കേണ്ട കാര്യമില്ല. ഇസ്‌ലാമിനെ കൃത്യമായി മനസ്സിലാക്കാത്തവരാണ് അതിവാദങ്ങൾക്കു കൂട്ട് നിൽക്കുന്നത്. സമാധാനത്തിന്റെ സന്ദേശമായ ഇസ്ലാമിനെ വികൃതമാക്കുന്നതിൽ തീവ്രവാദകൂട്ടങ്ങളുടെ പങ്ക് വളരെ വലുതാണ്. അവർ കൊടുംക്രൂരതകൾ കൊണ്ട് നിരന്തരം ഇസ്‌ലാമിനെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
News18
News18
advertisement

തീവ്രവാദികൾ മതവിരോധികളുടെ കയ്യിലെ കളിപാവകളാണ്. അവർ ഇസ്‌ലാമിന്റെ അനുയായികൾ ആണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇസ്‌ലാമിന്റെ ശത്രുക്കളാണ് അവരെ നയിക്കുന്നത്. വർത്തമാന സാഹചര്യത്തിൽ നാടിന്റെ സ്വാസ്ഥ്യവും സമാധനവും നിലനിർത്താൻ കഠിനാധ്വാനം ചെയ്യണം. നാടിന്റെ സമാധാനം തകർന്നാൽ പ്രബോധന പ്രവർത്തനം നന്നായി നടത്താൻ പോലും കഴിയില്ല. അത്കൊണ്ട്

നാട്ടിൽ കുഴപ്പം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മജീദ് സ്വലാഹി അദ്ദേഹം പറഞ്ഞു.

ഖുർആനിനെ തെറ്റായി വ്യാഖ്യാനിച്ചു സമൂഹത്തെ വഴികേടിലേക്ക് നയിക്കുന്നവരെ കരുതണമെന്നു വെളിച്ചം സംഗമം ആവശ്യപ്പെട്ടു.

advertisement

ഖുർആൻ പഠന രംഗത്ത് വലിയ പ്രോത്സാഹനം നൽകിയ നവോഥാന പ്രസ്ഥാനങ്ങളുടെ പ്രയത്നങ്ങളെ അവഹേളിക്കുന്നവർ സാമൂഹ്യ മാറ്റങ്ങളെ കാണാതെ പോകരുത്. അന്ധ വിശ്വാസങ്ങളുടെ വേര് അറുക്കുന്നതിൽ ഖുർആൻ പഠനത്തിന്റെ പങ്ക് ആരും നിഷേധിക്കരുത്.

അന്ധ വിശ്വാസങ്ങളുടെ പേരിൽ അരും കൊലകൾ നടക്കുന്നത്

പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും ഐ എസ് എം സമ്മേളനം അഭിപ്രായപ്പെട്ടു. രാസലഹരിയുടെ പിടിയിലമർന്ന

യുവ തലമുറയെ രക്ഷിക്കാൻ ബോധ പൂർമായ ശ്രമങ്ങൾ ഉണ്ടാകണം. കേരളത്തിന്റെ സാംസ്‌ക്കാരിക മേഖലയെ ബാധിച്ച പുഴുക്കുത്തുകൾ ആരും കാണാതെ പോകരുത്.

advertisement

നാടിന്റെ ചെറുപ്പം അനുകരിക്കുന്നവർ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്ന് മനസ്സിലാക്കണം. ധാർമിക,സദാചാര മൂല്യങ്ങൾക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചവർ നാടിന്റെ ഇപ്പോഴത്തെ

അവസ്ഥയെ കുറിച്ചു ചിന്തിക്കണമെന്നും ഐ എസ് എം ആവശ്യപെട്ടു.

നുണ പ്രചാരണം നടത്തി രാജ്യത്തെ ന്യുനപക്ഷങ്ങൾക്കു നേരെ ആക്രമണം നടത്തുന്നവരെ നിലക്ക് നിർത്താൻ കേന്ദ്ര സർക്കാർ മുന്നോട്ടു വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വെളിച്ചം പതിനെട്ടാം പദ്ധതി പാലത്ത് അബ്ദു റഹ്‌മാൻ മദനി പ്രഖ്യാപിച്ചു. ബാല വെളിച്ചം പുസ്തകം കെ എൻ എം വൈസ് പ്രസിഡന്റ് പി കെ ഇബ്രാഹിം ഹാജി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മുനീർ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. പ്രൊഫ. എൻ വി അബ്ദുറഹ്മാൻ, ഡോ .സുൽഫിക്കർ അലി ,ശുക്കൂർ സ്വലാഹി,കെ എം എ അസീസ്, ഡോ അഹ്മദ്,എ പി സൈനുദ്ദീൻ,ഷംസീർ കൈതേരി എന്നിവർ പ്രസംഗിച്ചു

advertisement

വിവിധ സെഷനുകളിൽ ആദിൽ അത്വീഫ് സ്വലാഹി,ഷാഹിദ് മുസ്‌ലിം ഫാറൂഖി, അബ്ദുൽ ജലീൽ മാമാങ്കര,ഉനൈസ് പാപ്പിനിശ്ശേരി, ശിഹാബ് തൊടുപുഴ, അഹ്മദ് അനസ്, സുബൈർ പീടിയേക്കൽ,ബരീർ അസ്‌ലം, നൗഷാദ് കരുവന്നൂർ,റഹ്മത്തുല്ല സ്വലാഹി,ഷഫീഖ് അസ്‌ലം, സിറാജ് ചേലേമ്പ്ര, ഡോ.ജംഷീർ ഫാറൂഖി, നാസർ മുണ്ടക്കയം, അലി ഷാകിർ മുണ്ടേരി എന്നിവർ വിഷയം അവതരിപ്പിച്ചു.

ബാല സമ്മേളനം മാധ്യമ പ്രവർത്തകൻ നിസാർ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. ജലീൽ പരപ്പനങ്ങാടി,സൈദ് മുഹമ്മദ്, ഹാഷിം കൊല്ലമ്പാടി എന്നിവർ പ്രസംഗിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വനിതാ സംഗമം എം ജി എം ജനറൽ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ ഉദ്ഘാടനം ചെയ്തു, ആയിഷ ചെറുമുക്ക് ,സലാഹുദ്ദീൻ ചുഴലി, സുബൈദ ടീച്ചർ എന്നിവർ സംസാരിച്ചു.സമാപന സമ്മേളനത്തിൽ ഹനീഫ് കായക്കൊടി, അൻസാർ നൻമണ്ട, എന്നിവർ പ്രസംഗിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പഹൽഗാം ആക്രമണം രാജ്യത്തെ മുസ്‌ലിംകൾക്ക് അപമാനമുണ്ടാക്കിയെന്ന് കെഎൻഎം
Open in App
Home
Video
Impact Shorts
Web Stories