TRENDING:

റിസൽട്ടിന് മുൻപ് ജോസ് ടോമിനെ MLA ആക്കിയുള്ള പോസ്റ്ററും വിജയ ഗാനവും; തിരിച്ചടിയായത് അമിത ആത്മവിശ്വാസം

Last Updated:

കേരള കോൺഗ്രസുകാർ വാങ്ങിയ ലഡ്ഡുവും പടക്കവുമൊക്കെ പകുതി വിലയ്ക്കു നൽകിയാൽ താൻ വാങ്ങിക്കാമെന്ന പ്രതികരണവുമായി മാണി സി. കാപ്പനും രംഗത്തെത്തിയിട്ടുണ്ട്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: അഞ്ചു പതിറ്റാണ്ടുകാലം  യു.ഡി.എഫ് കോട്ടയായിരുന്ന  പാലായിൽ കേരള കോൺഗ്രസിന് തിരിച്ചടിയായത് കെ.എം മാണിയുടെ പ്രഭാവത്തിൽ പാട്ടുംപാടി ജയിക്കാമെന്ന  അമിത ആത്മവിശ്വാസം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനും മുൻപേ ജോസ് ടോമിന് അഭിവാദ്യമർപ്പിച്ച് പോസ്റ്ററുകൾ സ്ഥാപിച്ചതും നിയുക്ത എം.എൽ.എയ്ക്ക് സ്വീകരണം നൽകിയതുമൊക്കെ പാർട്ടി പ്രവർത്തകർക്കിടയിലുണ്ടായിരുന്ന പരിധിവിട്ട ആത്മവിശ്വാസത്തിൽ നിന്നുണ്ടായതാണ്.
advertisement

വെള്ളപ്പാട് ബൂത്തിലെ കേരള കോൺഗ്രസുകാരാണ് ഫലപ്രഖ്യാപനം പുറത്തു വരുന്നതിനും മുൻപേ ജോസ് ടോമിന് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ ബോർഡുകൾ സ്ഥാപിച്ചത്. നവംബർ 30-ന് നടക്കേണ്ട  കേരള സെക്യൂരിറ്റ് സ്റ്റാഫ് യൂണയൻ എന്ന കേരള കോൺഗ്രസ് പോഷക സംഘടനയുടെ സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിൽ ജോസ് ടോം എം.എൽ.എ എന്നാണ് രേഖപ്പെടുത്തിയത്.

വിജയം ഉറപ്പാക്കിയതിനു പിന്നാലെ വിജയഗാനവും കേരള കോൺഗ്രസുകാർ റെക്കോഡ് ചെയ്തിരുന്നു. ഫലം വരുന്നതിന് മുൻപ് അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

advertisement

"അപ്പോഴേ പറഞ്ഞില്ലേ തോറ്റീടും തോറ്റീടൂന്ന്. ഇടതൻമാർ തോറ്റീടൂന്ന്"  ഇങ്ങനെ തുടങ്ങുന്നതായിരുന്നു വിജയഗാനം. ഇതൊന്നും പോരാത്തതിന് ലഡ്ഡും പടക്കവുമൊക്കെ ശേഖരിച്ചാണ് പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലെത്തിയത്. എന്നാൽ മാണി സി കാപ്പൻ മുന്നേറ്റം തുടർന്നതോടെ അഞ്ചാം റൗണ്ട് കഴിഞ്ഞപ്പോൾ പ്രവർത്തകരിൽ പലരും നിരാശരായി വീടുകളിലേക്കു മടങ്ങി.

കേരള കോൺഗ്രസുകാർ വാങ്ങിയ ലഡ്ഡുവും പടക്കവുമൊക്കെ പകുതി വിലയ്ക്കു നൽകിയാൽ താൻ വാങ്ങിക്കാമെന്ന പ്രതികരണവുമായി മാണി സി. കാപ്പനും രംഗത്തെത്തിയിട്ടുണ്ട്.

Also Read 'യുപിഎ ഘടകകക്ഷിക്ക് പാലായിൽ വിജയം; തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ': സെൽഫ് ട്രോളുമായി ബൽറാം

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
റിസൽട്ടിന് മുൻപ് ജോസ് ടോമിനെ MLA ആക്കിയുള്ള പോസ്റ്ററും വിജയ ഗാനവും; തിരിച്ചടിയായത് അമിത ആത്മവിശ്വാസം