'യുപിഎ ഘടകകക്ഷിക്ക് പാലായിൽ വിജയം; തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ': സെൽഫ് ട്രോളുമായി ബൽറാം
Last Updated:
പാലായിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഒൻപതാം റൗണ്ട് വോട്ടെണ്ണലിലും ഇടതു സ്ഥാനാർഥി മാണി സി കാപ്പനാണ് മുന്നേറുന്നത്.
തിരുവനന്തപുരം: യു.ഡി.എഫ് കോട്ടകൾ തകർത്ത് പാലായിൽ ഇടതു സ്ഥാനാർഥി മാണി സി. കാപ്പൻ മുന്നേറ്റം നടത്തുന്നതിനിടെ സെൽഫ് ട്രോളുമായി വി.ടി ബൽറാം എം.എൽ.എ.
'യുപിഎ ഘടകകക്ഷി എൻസിപിക്ക് പാലാ മണ്ഡലത്തിൽ വിജയം. നിയുക്ത എംഎൽഎ മാണി സി കാപ്പന് അഭിനന്ദനങ്ങൾ. തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ '- ഇങ്ങനെയാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
പാലായിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഒൻപതാം റൗണ്ടിലും ഇടതു സ്ഥാനാർഥി മാണി സി കാപ്പനാണ് മുന്നേറുന്നത്. മുത്തോലി പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് ലീഡ് നേടാനായത്.
വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങൾ അറിയാൻ ഇവിടെ Click ചെയ്യുക.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2019 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യുപിഎ ഘടകകക്ഷിക്ക് പാലായിൽ വിജയം; തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ': സെൽഫ് ട്രോളുമായി ബൽറാം