TRENDING:

ഇസ്രായേല്‍ പോലീസിന് യൂണിഫോം പാലക്കാട് നിന്ന് നല്‍കും; ഓർഡർ കേരളത്തിന് നഷ്‌ടപ്പെടില്ലെന്ന് സന്ദീപ് വാര്യർ

Last Updated:

സരിഗ അപ്പാരൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇസ്രായേല്‍ പോലീസിനുള്ള യൂണിഫോം നിര്‍മ്മിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്രായേല്‍ പൊലീസിന് ആവശ്യമുള്ള യൂണിഫോം നല്‍കാന്‍ പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി രംഗത്തുവന്നെന്ന് സന്ദീപ് വാര്യര്‍. സരിഗ അപ്പാരൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇസ്രായേല്‍ പോലീസിനുള്ള യൂണിഫോം നിര്‍മ്മിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. പാലക്കാട് കിൻഫ്രയിലും മുംബൈയിലും ഇവർക്ക് യൂണിറ്റുകളുണ്ട് . ഓര്‍ഡര്‍ ഏറ്റെടുക്കാന്‍ കമ്പനി ഉടമ ശശി തയാറെണന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
advertisement

ഇസ്രായേലിന് ഇനി കണ്ണൂരിൽ നിന്ന് യൂണിഫോം ഇല്ല; നിരപരാധികളെ കൊന്നോടുക്കുന്നതിനോട് യോജിപ്പില്ലാത്തതിനാലെന്ന് മന്ത്രി രാജീവ്

ഇസ്രായേലിന്റെ യൂണിഫോം ഓർഡർ കേരളത്തിന് നഷ്‌ടപ്പെടില്ല . കണ്ണൂരിൽ നിന്ന് അയക്കില്ലെങ്കിൽ പാലക്കാട് നിന്ന് ഇസ്രായേലിന് ആവശ്യമുള്ള യൂണിഫോം നല്‍കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് ആയിരുന്നു കഴിഞ്ഞ 8 വര്‍ഷമായി ഇസ്രായേല്‍ പൊലീസിന് ആവശ്യമായ യൂണിഫോം നിർമ്മിച്ചു നല്‍കിയിരുന്നത്.  ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ സമീപനത്തോട് യോജിക്കാനാകില്ല എന്നതിനാൽ പുതിയ ഓർഡറുകൾ സ്വീകരിക്കില്ലെന്ന് കമ്പനി തീരുമാനിച്ചിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇസ്രായേല്‍ പോലീസിന് യൂണിഫോം പാലക്കാട് നിന്ന് നല്‍കും; ഓർഡർ കേരളത്തിന് നഷ്‌ടപ്പെടില്ലെന്ന് സന്ദീപ് വാര്യർ
Open in App
Home
Video
Impact Shorts
Web Stories