TRENDING:

പാലക്കാട് ഡിവൈഎഫ്‌ഐ മുന്‍ നേതാവ് എം ലെനിന്‍ ബിജെപിയിലേക്ക്

Last Updated:

ബിജെപി ജില്ല കാര്യാലയത്തിലെത്തി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിൽ നിന്ന് അംഗത്വം സ്വീകരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ഡിവൈഎഫ്‌ഐ മുന്‍ നേതാവ് ബിജെപിയിൽ ചേർന്നു. ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി എം ലെനിന്‍ ആണ് ബിജെപിയില്‍ ചേർന്നത്. മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. എസ്എഫ്‌ഐ കുഴല്‍മന്ദം ഏരിയാ സെക്രട്ടറി, പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ കുഴല്‍മന്ദം ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയാണ് പാര്‍ട്ടിവിടാന്‍ കാരണമെന്ന് ലെനിന്‍ പറയുന്നു.
News18
News18
advertisement

Also Read- കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട എൽദോ വന നിയമത്തിന്റെ രക്തസാക്ഷി: ബി.ജെ.പി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിൽ നിന്ന് ബിജെപി ജില്ല കാര്യാലയത്തിൽ എത്തിയാണ് ലെനിൻ അംഗത്വം സ്വീകരിച്ചത്. ലെനിനൊപ്പം ആർ മുകുന്ദനും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി വേണുഗോപാലൻ, എ കെ ഓമനക്കുട്ടൻ, ആലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി കനകദാസ് എന്നിവരും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ഡിവൈഎഫ്‌ഐ മുന്‍ നേതാവ് എം ലെനിന്‍ ബിജെപിയിലേക്ക്
Open in App
Home
Video
Impact Shorts
Web Stories