ഞായറാഴ്ച രാത്രി 12 മണിവരെ വീട്ടില്‍ ഇരുവരും ടി.വി. കണ്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. തുടർന്ന് ഇന്ന് രാവിലെ ആറോടെയാണ് പരിസരവാസികൾ ഗുരുവായൂരപ്പനെ വീടിന് സമീപമുള്ള പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് അമ്മയും മരിച്ചു കിടക്കുന്നത് കണ്ടത്. അമ്മയുടെ മരണത്തിൽ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
നിര്‍മാണത്തൊഴിലാളിയായ ഗുരുവായൂരപ്പൻ അവിവാഹിതനാണ്. ഗുരുവായൂരപ്പന്‍. വിവരമറിഞ്ഞെത്തിയ കോട്ടായി പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)