നിഷ്ഠൂരമായ കൊലപാതകത്തിന് ശേഷം ചില മാധ്യമങ്ങളുടെ സഹായത്തോടെ ആർഎസ്എസും ബിജെപിയും വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. ആറുവര്‍ഷത്തിനിടെ 17 സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘങ്ങള്‍ വധിച്ചു. അതിനുശേഷമാണ് മനുഷ്യത്വഹീനമായ പ്രചാരണം നടത്തുന്നത്.
Also Read-ഷാജഹാൻ കൊലക്കേസ്: 'എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല'; കെ. സുധാകരൻ
സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തില്‍ സിപിഎം ആണ് മുഖ്യതടസ്സം എന്ന് തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തകരെ വേട്ടയാടുന്നത്. സംസ്ഥനത്ത് പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകര്‍ത്ത് കലാപമുണ്ടാക്കലാണ് ആര്‍എസ്‌എസ് ലക്ഷ്യം. വ്യാജപ്രചാരണങ്ങളെ ജനം തള്ളിക്കളയുമെന്നും സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
advertisement
എന്നാൽ ഷാജഹാനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്.ഐ.ആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളായ എട്ടുപേരാണുള്ളതെന്നും എഫ്ഐആറിൽ പറയുന്നു. ഫ്ലക്സ് ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം ജില്ലാസെക്രട്ടറി പറഞ്ഞു.