സ്പായിലെത്തിയ പലരില്‍ നിന്നും ബൈജുവും സംഘവും സമാനമായി പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. കൊച്ചിയിലെ മറ്റൊരു സ്റ്റേഷനിലെ സിപിഒയിൽ നിന്നാണ് ഇവർ മൂന്ന് പേരും കൂടി 4 ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിൽ രണ്ട് ലക്ഷം രൂപയും ബൈജു എടുത്തെന്നാണ് പിടിയിലായ ഷിഹാമിന്റെ മൊഴി.
തന്‍റെ താലിമാല സിപിഒ കവര്‍ന്നെന്നും സ്പായിലെത്തിയ വിവരം വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി രമ്യയാണ് ആദ്യം സിപിഒയെ വിളിക്കുന്നത്. പിന്നാലെ ഇതിൽ ഷിഹാം ഇടപെടുകയും പണം തന്നില്ലെങ്കിൽ പൊലീസിൽ പരാതിപ്പെടുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടർന്ന് എസ്ഐ വിഷയത്തിലിടപെടുകയും ഭീഷണിക്ക് വഴങ്ങി സിപിഒ നാല് ലക്ഷം രൂപ മൂന്നംഗ സംഘത്തിന് കൈമാറുകയുമായിരുന്നു.
advertisement
പിന്നീട് ഈ വിവരം സ്പെഷ്യല്‍ ബ്രാഞ്ച് വഴി മേലുദ്യോഗസ്ഥര്‍ അറിഞ്ഞതിനെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എസ്ഐ കെ.കെ ബൈജുവിനെ നേരത്തെയും പരാതികളും നടപടികളുമുണ്ടായിട്ടുണ്ട്.കൊച്ചിയിലെ സ്പാ കേന്ദ്രീകരിച്ചുള്ള അനാശ്യാസ്യത്തിന് പൊലീസിന്റെ ഒത്താശയും നടത്തിപ്പിൽ പങ്കുമുണ്ടെന്ന ആരോപണങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോൾ പാലാരിവട്ടം എസ് ഐ ബൈജുവിനെതിരായ കേസ്
