ഇനി നടത്താനുള്ള എല്ലാ പരിപാടികളും മറ്റൊരു ദിവസം നടത്തും. പലസ്തീന്റെ പതാക കാണിക്കുന്നതിൽ സ്കൂളിന് പ്രശ്നമില്ല.ലോകത്തെ 80 ശതമാനം ജനങ്ങളും പലസ്തീന് ഐക്യദാർഢ്യവുമായാണ് മുന്നോട്ട് പോകുന്നത്. സംസ്ഥാന കലോത്സവമെടുത്താൽ ആനുകാലിക വിഷയങ്ങളാണ് മൈം പോലെയുള്ള മത്സരങ്ങളിൽ അവതരിപ്പിക്കുന്നത്. അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ ഉന്നതാധികാരികളോട് ആവശ്യപ്പെടാനും പിടിഎ യോഗത്തിൽ തീരുമാനമായെന്നും പ്രസിഡന്‍റ് പറഞ്ഞു.
മൈം തടയുകയും കലോത്സവം നിർത്തി വെയ്പ്പിക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ ഇടപെടുകയും അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളമെന്നും ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
advertisement
സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് മൈം അവതരിപ്പിച്ചത്. പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അധ്യാപകർ കർട്ടൻ താഴ്ത്തുകയും കലോത്സവത്തിലെ മറ്റ് എല്ലാ പരിപാടികളും നിർത്തിവെക്കുകയുമായിരുന്നു. ഇതേത്തുടർന്ന് വിദ്യാർഥികൾ വേദിക്ക് പുറത്ത് മൈം അവതരിപ്പിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.