രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് സുഹൈബ് മൗലവി. ഏക സിവിൽ കോഡ് രാജ്യത്തിൻറെ വൈവിധ്യങ്ങളെ ഇല്ലാതാക്കും. ഏക സിവിൽ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും. ഭരണഘടനയെ ഹനിക്കലാണ് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ സംഭവിക്കുക. ഏക സിവിൽ കോഡിൽ നിന്ന് പിന്മാറണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read- സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാൾ; പ്രാർഥനാനിർഭരമായി ഈദ് ഗാഹുകൾ
ധ്രുവീകരണ രാഷ്ട്രീയം നാടിൻറെ സമാധാനം കെടുത്തുമെന്നാണ് മണിപ്പൂർ സംഭവം വ്യക്തമാക്കുന്നതെന്ന് സുഹൈബ് മൗലവി പറഞ്ഞു. മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
advertisement
കേരള സ്റ്റോറി സിനിമ സഹോദര്യം തകർക്കുന്നതാണെന്ന് പാളയം ഇമാം പറഞ്ഞു. ഐ എസ് ഐ എസ് ഇസ്ലാമിന്റെ ഭാഗമല്ല. സിനിമ കേരളം ഏറ്റെടുത്തില്ല. മത സൗഹാർദത്തിന്റെ യഥാർത്ഥ സ്റ്റോറിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.