TRENDING:

'ധീര രക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കുമാറാകട്ടെ' ഖമനയിയെ അനുസ്മരിച്ച് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍

Last Updated:

അനീതിക്കെതിരെയുള്ള ചെറുതും വലുതുമായ എല്ലാ പോരാട്ടങ്ങൾക്കും എക്കാലത്തും ഖമനയിയുടെ ജീവിതവും രക്തസാക്ഷിത്വവും പ്രചോദനമാകുമെന്നും മുനവറലി ശിഹാബ് തങ്ങള്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്രയേൽ അമേരിക്ക സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ അനുസ്മരിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ധൈര്യവും ആത്മാഭിമാനവും മരണത്തിനുമുന്നിലും അപൂർവമായ നിർഭയത്വവും കൊണ്ട് നിർവചിക്കപ്പെട്ട ജീവിതമാണ് ഖമനയിയുടേതെന്ന് ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.വിശുദ്ധ റമളാനിലെ ആ ധീര രക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കുമാറാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News18
News18
advertisement

സാമ്രാജ്യത്വ സയണിസ്റ്റ് നെക്‌സസിൻ്റെ അനീതിക്കെതിരെ ഖമനയി ഒരിക്കൽ പോലും തലകുനിച്ചില്ല. പകരം, അന്തസ്സും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച് ഒരു വിപ്ലവകാരിയുടെ ഉറച്ച മനസ്സോടെ പോരാടി.അതിശക്തരുടെ എല്ലാ അനീതികൾക്ക് മുമ്പിലും കൈകൾ കൂപ്പി മുട്ടിലിഴയുന്നവരുടെ കാലത്ത്, മരണത്തെ നേർക്കുനേർ കണ്ടിട്ടും അചഞ്ചലമായ ധീരതയോടെ അദ്ദേഹം നിലകൊണ്ടു. അനീതിക്കെതിരെയുള്ള ചെറുതും വലുതുമായ

എല്ലാ പോരാട്ടങ്ങൾക്കും എക്കാലത്തും ഖമനയിയുടെ ജീവിതവും രക്തസാക്ഷിത്വവും പ്രചോദനമാകുമെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

advertisement

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആയത്തുള്ള സയ്യിദ് അലി ഖാമനെയി.

ധൈര്യവും ആത്മാഭിമാനവും

മരണത്തിനുമുന്നിലും അപൂർവമായ നിർഭയത്വവും കൊണ്ട്

നിർവചിക്കപ്പെട്ട ജീവിതം.

വിശുദ്ധ റമളാനിലെ ആ ധീര രക്തസാക്ഷിത്വം

അല്ലാഹു സ്വീകരിക്കുമാറാകട്ടെ.

സാമ്രാജ്യത്വ സയണിസ്റ്റ് നെക്‌സസിൻ്റെ അനീതിക്കെതിരെ

അദ്ദേഹം ഒരിക്കൽ പോലും തലകുനിച്ചില്ല;

പകരം, അന്തസ്സും ആത്മാഭിമാനവും

ഉയർത്തിപ്പിടിച്ച് ഒരു വിപ്ലവകാരിയുടെ ഉറച്ച മനസ്സോടെ പോരാടി.

ദുഃഖത്തിലും നിശ്ശബ്ദത ഒരു ഓപ്ഷനല്ല.സാമ്രാജ്യത്വ അധിനിവേശത്തിൻ്റെ ക്രൂരമായ ഗതി

മനുഷ്യരാശിയുടെ മേലുള്ള തീരാക്കളങ്കമായി തുടരുന്നു.

advertisement

ധാർമ്മിക വ്യക്തതയും

നീതിക്കായുള്ള പ്രതിരോധവും

അത് ലോകത്തോട് നിരന്തരം ആവശ്യപ്പെടുന്നു.

അതിശക്തരുടെ എല്ലാ അനീതികൾക്ക് മുമ്പിലും

കൈകൾ കൂപ്പി മുട്ടിലിഴയുന്നവരുടെ കാലത്ത്,

മരണത്തെ നേർക്കുനേർ കണ്ടിട്ടും

അചഞ്ചലമായ ധീരതയോടെ അദ്ദേഹം നിലകൊണ്ടു.

അനീതിക്കെതിരെയുള്ള ചെറുതും വലുതുമായ

എല്ലാ പോരാട്ടങ്ങൾക്കും

എക്കാലത്തും പ്രചോദനമായ ജീവിതവും രക്തസാക്ഷിത്വവും.

ഹസ്ബുനള്ളാഹ്.

സർവ്വശക്തൻ അദ്ദേഹത്തിന്റെ ആത്മാവിന് സമാധാനവും,

അടിച്ചമർത്തപ്പെടുന്നവർക്ക് ശക്തിയും നൽകട്ടെ;

നീതിയിലേക്കും സത്യത്തിലേക്കും

കാരുണ്യത്തിലേക്കും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോകത്തെ ഉണർത്തട്ടെ.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ധീര രക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കുമാറാകട്ടെ' ഖമനയിയെ അനുസ്മരിച്ച് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories