വിദ്യാർഥികളെ കൊണ്ടുപോയവർക്കെതിരെ നടപടി വേണമന്നാണ് പരാതിയിലെ ആവശ്യം. അതേസമയം വിദ്യാർഥികള കൊണ്ടുപോയത് മുൻകൂട്ടി അനുവാദ വാങ്ങിയാണെന്ന് എസ്എഫ്ഐ പാലക്കാട് ജില്ല കമ്മിറ്റി പറയുന്നു. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെയാണ് സമരത്തിനായി കൊണ്ടുപോയത്.
സ്കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകർ കൂട്ട് നിന്നാണ് എസ്എഫ്ഐ വിദ്യാർഥികളെ കൊണ്ടുപോയന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. എസ്എഫ്ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പട്ടു.
advertisement
കളക്ട്രേറ്റിലേക്ക് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ ചൊല്ലിയാണ് വിവാദം. ഈ മാർച്ചിലാണ് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങി നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയത്.
ക്ലാസിലെത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ നിർബന്ധിച്ച് കൊണ്ടു പോവുകയായിരുന്നു. ഭക്ഷണം ഉണ്ടാവും എന്ന് പറഞ്ഞാണ് തങ്ങളെ കൊണ്ടു പോയത്. എന്നാൽ ഒന്നും കിട്ടിയില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.