തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയയാളെ പോലീസ് വിട്ടയച്ചതിനെ ചൊല്ലി പോലീസും വിദ്യാർത്ഥികളുമായി സംഘർഷം. വിദ്യാർത്ഥികൾ വിയ്യൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊലീസ് അഭ്യർഥിച്ചിട്ടും പിരിഞ്ഞു പോകാതിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തി വീശിയതോടെ വിദ്യാർത്ഥികളുടെ പ്രതിഷേധവും കനത്തു.
രാത്രിയാണ് സംഭവം. തൃശൂർ എഞ്ചിനീയറിംഗ് കോളേജിന് മുന്നിൽ ഒരു കാർ വന്ന് നിന്നു. ഈ കാർ വിദ്യാർത്ഥിനികൾക്ക് നേരെ ഹോൺ മുഴക്കി. കാറിൽ നിന്ന് ഒരാൾ പുറത്തിറങ്ങി പെൺകുട്ടികൾക്ക് നേരെ കമന്റടിച്ചു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം ഇയാളെ വിട്ടയച്ചുവെന്നാണ് പരാതി. തുടർന്നാണ് വിദ്യാർത്ഥികളും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായത്. തുടർന്ന് പൊലീസുകാർ വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശുകയായിരുന്നു.
സ്റ്റേഷൻ മുറ്റത്ത് ക്യാമ്പ് ചെയ്ത വിദ്യാർത്ഥികളുടെ ആവശ്യത്തിന് ഒടുവിൽ പൊലീസ് വഴങ്ങി. വിദ്യാർത്ഥിനിയെ ശല്യം ചെയ്തയാൾ വിയ്യൂർ ജയിലിലെ ജീവനക്കാരനാണെന്ന് വിദ്യാർത്ഥികളുടെ ആരോപണം. സംഭവത്തിൽ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് വിദ്യാർഥികൾ പിരിഞ്ഞുപോയി. ലാത്തി ചാർജിൽ പരിക്കേറ്റ വിദ്യാർഥികളെ തൃശൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിനുള്ളിൽ യുവാവ് പൊള്ളലേറ്റ് മരിച്ചനിലയിൽ; കണ്ടത് കോട്ടയം മെഡിക്കൽ കോളജ് അങ്കണത്തിൽ
കോട്ടയം മെഡിക്കൽ കോളേജ് അങ്കണത്തിൽ കാറിനുള്ളിൽ ഇടുക്കി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി കീരിത്തോട് സ്വദേശി മൂലേരിയിൽ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മാതാവിനോടൊപ്പം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതായിരുന്നു അഖിൽ.
പിതാവും മാതാവും ആശുപത്രിയിലേക്ക് കയറി പോയെങ്കിലും കാറിനുള്ളിൽ തന്നെ ഇരുന്ന അഖിലിനെ ഏറെ നേരമായിട്ടും എത്താത്തതിനാൽ മാതാവ് അന്വേഷിച്ച് എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്എന്ന് മാതാവ് പോലീസിനോട് പറഞ്ഞു. ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാരേ അറിയിച്ചു. തുടർന്ന് ഗാന്ധിനഗർ പോലീസ് എത്തി കാർ തുറന്ന് മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക് മാറ്റി .കാർ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിന്റെ ദുരൂഹത മുൻ നിർത്തി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Thrissur