TRENDING:

AI ക്യാമറ പിഴകളിൽ ഇളവ് വേണം; അഭ്യർഥനയുമായി ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ

Last Updated:

ഇവരില്‍ പലരും കുട്ടികളെ സ്കൂളിലോ ചികില്‍സയ്ക്കോ കൊണ്ടുപോകുന്നത് ഇരുചക്രവാഹനങ്ങളിലാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: സംസ്ഥാനത്തെ റോഡുകള്‍ എഐ ക്യാമറ നിരീക്ഷണങ്ങളിൽ ഇളവ് തേടി ശരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ. ഭിന്നശേഷിക്കാരായ കുട്ടികളെ ചികില്‍സയ്ക്കും സ്കൂളിലുമൊക്കെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഏറെബുദ്ധിമുട്ടുകളാണ് ഇവർ നേരിടുന്നത്. ഇവരില്‍ പലരും കുട്ടികളെ സ്കൂളിലോ ചികില്‍സയ്ക്കോ കൊണ്ടുപോകുന്നത് ഇരുചക്രവാഹനങ്ങളിലാണ്.
advertisement

ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഭിന്നശേഷിക്കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ സേവ് ദ ഫാമിലി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിവേദനം നൽകിയിട്ടുണ്ട്. കുട്ടികളുമൊത്തുള്ള യാത്രകൾക്ക് ഇരുചക്രവാഹനങ്ങളാണ് മിക്കപ്പോഴും രക്ഷിതാക്കൾ ആശ്രയിക്കുന്നത്. പലരുടെയും കഴുത്ത് ഉറയ്ക്കാത്തതിനാല്‍ ഹെല്‍മറ്റ് വയ്ക്കാനുമാകില്ല, സീറ്റ് ബല്‍റ്റ് ധരിപ്പിക്കുന്നതും സാധ്യമല്ലെന്ന് രക്ഷിതാക്കൾ പറയുന്നു.

Also Read-‘AI ക്യാമറ വച്ച് പാവപ്പെട്ടവനെ കൊള്ളയടിക്കാൻ മോദി പറഞ്ഞോ?’ മന്ത്രി ആന്റണി രാജുവിനോട് സന്ദീപ് വാര്യർ

പലരും ജോലിക്ക് പോലും പോകാതെ ഈ കുട്ടികളെ പരിപാലിക്കുന്നവരാണ്. മനസിക–ശാരീരിക വെല്ലുവിളിനേരിടുന്നവരുമായി യാത്രചെയ്യുമ്പോള്‍ പ്രത്യേക പരിഗണന കാണിക്കണമെന്നാണ് നിവേദനത്തിൽ സേവ് ദ ഫാമിലി ആവശ്യപ്പെട്ടിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
AI ക്യാമറ പിഴകളിൽ ഇളവ് വേണം; അഭ്യർഥനയുമായി ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ
Open in App
Home
Video
Impact Shorts
Web Stories